x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ണം; ഏ​ഴു ജി​ല്ല​ക​ൾ ചൊ​വ്വാ​ഴ്ച ബൂ​ത്തി​ലേ​ക്ക്


Published: December 8, 2025 09:48 PM IST | Updated: December 8, 2025 09:57 PM IST

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഒ​ന്നാം ഘ​ട്ട പോ​ളിം​ഗി​ന്‍റെ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ഏ​ഴു ജി​ല്ല​ക​ൾ ചൊ​വ്വാ​ഴ്ച വി​ധി​യെ​ഴു​തും. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്.

ആ​റു ക​ഴി​ഞ്ഞും പോ​ളിം​ഗ് പൂ​ർ​ത്തി​യാ​യി​ല്ലെ​ങ്കി​ൽ വ​രി നി​ൽ​ക്കു​ന്ന​വ​ർ​ക്കു ടോ​ക്ക​ൺ ന​ൽ​കി വോ​ട്ട് ചെ​യ്യു​ന്ന​തി​ന് സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തും. അ​ഞ്ചു മാ​സ​ത്തി​ന​പ്പു​റം ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള ബ​ല​പ​രീ​ക്ഷ​ണ​മാ​യാ​ണ് മു​ന്ന​ണി​ക​ൾ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​നെ കാ​ണു​ന്ന​ത്.

വോ​ട്ടെ​ടു​പ്പി​നു​ശേ​ഷം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സ്‌​ട്രോം​ഗ് റൂ​മു​ക​ളി​ലേ​ക്കു മാ​റ്റും. വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ ത​ന്നെ​യാ​ണ് സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.‌‌

ശ​നി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ. ര​ണ്ടാം​ഘ​ട്ട പോ​ളിം​ഗ് ന​ട​ക്കു​ന്ന ഏ​ഴു ജി​ല്ല​ക​ളി​ലെ പ​ര​സ്യ​പ്ര​ചാ​ര​ണം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​വ​സാ​നി​ക്കും.

 

 

 

 

 

 

 

 

Tags : local body election polling ldf udf nda

Recent News

Up