x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ട് ചെ​യ്യാ​ൻ ഏ​തെ​ല്ലാം രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാം?


Published: November 10, 2025 12:56 PM IST | Updated: November 10, 2025 12:56 PM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​രു​ങ്ങു​ക​യാ​ണ്. വോ​ട്ട​ർ​മാ​ർ​ക്കും സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു​മാ​യു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഇ​തു പ്ര​കാ​രം വോ​ട്ട​ർ​മാ​ർ​ക്ക് പോ​ളിം​ഗ് ബൂ​ത്തി​ൽ ഹാ​ജ​രാ​ക്കാ​നാ​കു​ന്ന തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളു​ടെ പ​ട്ടി​ക​യും ക​മ്മീ​ഷ​ൻ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ല്കി​യ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, പാ​സ്പോ​ർ​ട്ട്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ‌​സ്, പാ​ൻ കാ​ർ‌​ഡ്, ആ​ധാ​ർ കാ​ർ​ഡ്, ഫോ​ട്ടോ പ​തി​ച്ച എ​സ്എ​സ്എ​ൽ​സി ബു​ക്ക്, ഏ​തെ​ങ്കി​ലും ദേ​ശ​സാ​ത്കൃ​ത ബാ​ങ്കി​ൽ നി​ന്ന് ആ​റു​മാ​സ​ത്തി​ന​മു മു​മ്പ് ന​ല്കി​യ ഫോ​ട്ടോ പ​തി​ച്ച പാ​സ്ബു​ക്ക്, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ല്കി​യ തി​രി​ച്ച​റി​യ​ൽ രേ​ഖ എ​ന്നി​വ ഹാ​ജ​രാ​ക്കാം.

Tags : Local body Election Election Commission Kerala

Recent News

Up