തിരുവനന്തപുരം: ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അമേയ പ്രസാദ് പോത്തൻകോട് ഡിവിഷനിൽ ജനവിധി തേടും. ജില്ലാ പഞ്ചായത്തിൽ പതിമൂന്ന് സീറ്റിലേക്ക് കൂടി കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അന്‍സജിത റസല്‍, കരുകുളം പഞ്ചായത്ത് പ്രസിഡന്റ് ഫ്രീഡാ സൈമണ്‍ എന്നിവരാണ് പുറത്തുവന്ന ആദ്യഘട്ട പട്ടികയിലെ പ്രമുഖർ.
നാവായിക്കുളം സീറ്റിൽ ആർഎസ്പിയും കണിയാപുരം സീറ്റിൽ മുസ്ലീം ലീഗും മത്സരിക്കും. എന്നാൽ പാലോട് സീറ്റ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് നൽകിയില്ല. ഡിസിസി വൈസ് പ്രസിഡന്റ് സുധീര്‍ഷാ പാലോട് കല്ലറയിൽ ജനവിധി തേടും.
Tags : trivandrum congress localbody election ameya prasad udf