x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​നം പ്ര​ബു​ദ്ധ​രാ​ണ്, എ​ത്ര ബ​ഹ​ളം വെ​ച്ചാ​ലും അ​വ​ർ കേ​ൾ​ക്കേ​ണ്ട​ത് കേ​ൾ​ക്കും; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ


Published: December 13, 2025 12:40 PM IST | Updated: December 13, 2025 12:43 PM IST

പാ​ല​ക്കാ​ട്: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് മി​ക​ച്ച വി​ജ​യം നേ​ടി​യ​തി​ന് പി​ന്നാ​ലെ ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ.

ജ​നം പ്ര​ബു​ദ്ധ​രാ​ണെ​ന്നും എ​ത്ര ബ​ഹ​ളം വെ​ച്ചാ​ലും അ​വ​ർ കേ​ൾ​ക്കേ​ണ്ട​ത് അ​വ​ർ കേ​ൾ​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്നും എ​ത്ര മ​റ​ച്ചാ​ലും അ​വ​ർ കാ​ണേ​ണ്ട​ത് അ​വ​ർ കാ​ണു​ക ത​ന്നെ ചെ​യ്യു​മെ​ന്നു​മാ​ണ് രാ​ഹു​ലി​ന്‍റെ കു​റി​പ്പ്.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ കോ​ൺ​ഗ്ര​സി​നെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു രാ​ഹു​ലി​നെ​തി​രെ​യു​ള്ള ലൈം​ഗി​കാ​രോ​പ​ണ കേ​സു​ക​ൾ. തു​ട​ർ​ന്ന് രാ​ഹു​ലി​നെ പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ പി​ന്നീ​ട് ഒ​ളി​വി​ൽ പോ​യ രാ​ഹു​ൽ ര​ണ്ടു​കേ​സു​ക​ളും മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ വോ​ട്ടെ​ടു​പ്പ് ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച പു​റ​ത്തു​വ​ന്നു. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ കു​ന്ന​ത്തൂ​ർ​മേ​ട് വാ​ർ​ഡി​ലെ ബൂ​ത്തി​ൽ വൈ​കു​ന്നേ​രം 4.50-നാ​ണ് രാ​ഹു​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്.

അ​തേ​സ​മ​യം രാ​ഹു​ൽ വോ​ട്ട് ചെ​യ്ത വാ​ർ​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​ശോ​ഭ് വി​ജ​യി​ച്ചു.

Tags : local body election Rahul Mamkootathil congress

Recent News

Up