കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയ്ക്ക് ആധാരമായ യഥാർഥ കഥയിലെ നായകൻ സുഭാഷിന് തദ്ദേശതെരഞ്ഞെടുപ്പിൽ കനത്ത തോൽവി.
ഏലൂർ നഗരസഭയിലെ 27-ാം വാർഡിൽ നിന്നാണ് കോൺഗ്രസ് സ്ഥാനാർഥിയായി സുഭാഷ് മത്സരിച്ചത്. വാർഡിൽ മൂന്നാം സ്ഥാനാത്താണ് സുഭാഷ് എത്തിയത്.
കോൺഗ്രസ് പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നാണ് സുഭാഷിന്റെ രാഷ്ട്രീയ പ്രവേശനം.
അച്ഛനും അമ്മയും ഐഎൻടിയുസി യൂണിയൻ പ്രവർത്തകരാണെന്നും നാട്ടിലെ ചില സാമൂഹിക പ്രശ്നങ്ങളോടുള്ള പ്രതിഷേധമാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രേരിപ്പിച്ചത് എന്നും സുഭാഷ് പറഞ്ഞിരുന്നു.
2006-ൽ കൊടൈക്കനാലിലെ ഗുണ ഗുഹയിൽ വീഴുകയും സുഹൃത്തുക്കളുടെ അവിശ്വസനീയമായ രക്ഷാപ്രവർത്തനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്ത സുഭാഷിറെ ജീവിതമാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ ഇതിവൃത്തം.
Tags : local body election subhash manjummel boys