x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; യൂ​ത്ത് കോ​ൺ​ഗ്ര​സി​ന് അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ല​ഭി​ച്ചി​ല്ലെ​ന്ന് അ​ബി​ൻ വ​ർ​ക്കി


Published: November 13, 2025 01:10 AM IST | Updated: November 13, 2025 01:10 AM IST

ഇ​ടു​ക്കി : യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ മ​തി​യാ​യ പ്രാ​തി​നി​ധ്യം ല​ഭി​ച്ചി​ല്ലെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ബി​ൻ വ​ർ​ക്കി. 2010ൽ ​ല​ഭി​ച്ച പ്ര​തി​നി​ധ്യം ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ബി​ൻ വ​ർ​ക്കി പ​റ​ഞ്ഞു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന പ്രാ​തി​നി​ധ്യം ഇ​ത്ത​വ​ണ​യു​ണ്ടാ​യി​ല്ലെ​ന്ന് അ​ബി​ൻ വ​ർ​ക്കി വ്യ​ക്ത​മാ​ക്കി. യൂ​ത്ത് കോ​ൺ​ഗ്ര​സി​ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​കു​തി​യെ​ങ്കി​ലും പ്രാ​തി​നി​ധ്യം വേ​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം.

പ്ര​ഖ്യാ​പ​നം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും പ്ര​തി​നി​ധ്യം തോ​ൽ​ക്കു​ന്ന സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ക​രു​തെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം നേ​തൃ​ത്വം പ​രി​ഗ​ണി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും അ​ബി​ൻ വ​ർ​ക്കി പ്ര​തീ​ക്ഷ പ​ങ്കു​വ​ച്ചു.

Tags : Abin Varkey youth congress congress localbody election local body election kerala

Recent News

Up