കാസര്‍ഗോഡ്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെയും കേരള-കര്‍ണാടക സംസ്ഥാന അതിര്‍ത്തിയിലെ സുരക്ഷാപരിശോധന ശക്തമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെയും ഭാഗമായി മംഗളൂരു സിറ്റി പോലീസും കാസര്‍ഗോഡ് ജില്ലാ പോലീസും മംഗളൂരു സിറ്റി പോലീസ് കമ്മീഷണറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ച നടത്തി.
മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. സുധീര്‍കുമാര്‍, കണ്ണൂര്‍ റേഞ്ച് ഡിഐജി ജി.എച്ച്. യതീഷ്ചന്ദ്ര, ജില്ലാ പോലീസ് മേധാവി ബി.വി. വിജയഭരത് റെഡ്ഡി, മംഗളൂരു സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ എച്ച്.എന്‍. മിഥുന്, എഎസ്പി ഡോ. എം. നന്ദഗോപന് എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.
ഇരുസംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളും ചെറുപാതകളിലും പരിശോധന ഇരുസംസ്ഥാന പോലീസും ചേര്‍ന്നു നടത്താനും വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിന് വിവരങ്ങള്‍ പരസ്പരം കൈമാറാനും യോഗത്തില്‍ തീരുമാനമായി.
Tags : Local body elections