x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; പോ​ളിം​ഗ് സാ​മ​ഗ്രി വി​ത​ര​ണം ഇ​ന്ന് മു​ത​ൽ, 480 പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ൾ


Published: December 8, 2025 06:21 AM IST | Updated: December 8, 2025 06:21 AM IST

തി​രു​വ​ന​ന്ത​പു​രം: നാ​ളെ ന​ട​ക്കു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട പോ​ളിം​ഗി​നു​ള്ള സാ​മ​ഗ്രി​ക​ള്‍ ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വി​ത​ര​ണം ചെ​യ്യും. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ ഏ​ഴു ജി​ല്ല​ക​ളി​ലാ​ണ് നാ​ളെ ജ​നം വി​ധി​യെ​ഴു​തു​ന്ന​ത്.

രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു മ​ണി​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ് സ​മ​യം. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി പോ​ളിം​ഗി​ന് 1.80 ല​ക്ഷം ഉ​ദ്യോ​ഗ​സ്ഥ​രെ​യും 70,000 പോ​ലീ​സു​കാ​രെ​യു​മാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.

പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ പ്ര​ത്യേ​ക പോ​ലീ​സ് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 480 പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളു​ണ്ടെ​ന്നാ​ണ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ക​ണ​ക്ക്. ഇ​വി​ടെ പ്ര​ത്യേ​ക പോ​ലീ​സ് സു​ര​ക്ഷ​യും വെ​ബ് കാ​സ്റ്റിം​ഗും വീ​ഡി​യോ​ഗ്ര​ഫി​യും ഉ​ണ്ടാ​കും.

ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളും ന​ഗ​ര​സ​ഭ​ക​ളും ഉ​ള്‍​പ്പ​ടെ 595 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 11,168 വാ​ര്‍​ഡു​ക​ളി​ലേ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വോ​ട്ടെ​ടു​പ്പ്. 36,630 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. 1.32 കോ​ടി​യ​ല​ധി​കം വോ​ട്ട​ര്‍​മാ​ര്‍​ക്കാ​യി 15432 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ണ്ട്.

Tags : Local elections polling materials problem affected booths

Recent News

Up