x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് : ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പാ​ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ


Published: December 1, 2025 02:47 AM IST | Updated: December 1, 2025 02:47 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​ചാ​​​ര​​​ണ ജാ​​​ഥ​​​ക​​​ളും പൊ​​​തു​​​യോ​​​ഗ​​​ങ്ങ​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത് ക്ര​​​മ​​​സ​​​മാ​​​ധാ​​​നം ഉ​​​റ​​​പ്പാ​​​ക്കി​​​യും ഹൈ​​​ക്കോ​​​ട​​​തി, സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ അ​​​നു​​​സ​​​രി​​​ച്ചു​​​മാ​​​ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശം.

ക്ര​​​മ​​​സ​​​മാ​​​ധാ​​​ന പാ​​​ല​​​ന​​​ത്തി​​​നും ഗ​​​താ​​​ഗ​​​ത​​​നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നും ആ​​​വ​​​ശ്യ​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ പോ​​​ലീ​​​സി​​​നു സാ​​​ധ്യ​​​മാ​​​ക​​​ണം. ഇ​​​വ ന​​​ട​​​ത്തു​​​ന്ന സ്ഥ​​​ല​​​വും സ​​​മ​​​യ​​​വും ബ​​​ന്ധ​​​പ്പെ​​​ട്ട രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​യോ സ്ഥാ​​​നാ​​​ർ​​​ഥി​​​യോ പോ​​​ലീ​​​സി​​​നെ മു​​​ൻ​​​കൂ​​​ട്ടി അ​​​റി​​​യി​​​ക്ക​​​ണം. മ​​​റ്റു​​​ക​​​ക്ഷി​​​ക​​​ളു​​​ടെ യോ​​​ഗ​​​ങ്ങ​​​ളും ജാ​​​ഥ​​​ക​​​ളും ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ക​​​യോ ഛിദ്ര​​​മു​​​ണ്ടാ​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്നി​​​ല്ലെ​​​ന്ന് രാ​​​ഷ്‌​​​ട്രീ​​​യ​​​ക​​​ക്ഷി​​​ക​​​ളും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും ഉ​​​റ​​​പ്പാ​​​ക്ക​​​ണം.

മ​​​റ്റൊ​​​രു രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​യു​​​ടെയും പൊ​​​തു​​​യോ​​​ഗ​​​ങ്ങ​​​ളി​​​ൽ പ്ര​​​ശ്നം സൃ​​​ഷ്ടി​​​ക്കാ​​​ൻ പാ​​​ടി​​​ല്ല. ഒ​​​രു പാ​​​ർ​​​ട്ടി​​​യു​​​ടെ യോ​​​ഗം ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കേ മ​​​റ്റൊ​​​രു ക​​​ക്ഷി ഇ​​​തേ സ്ഥ​​​ല​​​ത്ത് ജാ​​​ഥ ന​​​ട​​​ത്താ​​​ൻ പാ​​​ടി​​​ല്ല. ഒ​​​രു പാ​​​ർ​​​ട്ടി​​​യു​​​ടെ ചു​​​വ​​​ർ​​​പ​​​ര​​​സ്യം മ​​​റ്റു ക​​​ക്ഷി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ നീ​​​ക്കം ചെ​​​യ്യ​​​രു​​​ത്.

യോ​​​ഗം ന​​​ട​​​ത്തു​​​ന്ന സ്ഥ​​​ല​​​ത്തു നി​​​യ​​​ന്ത്ര​​​ണ ഉ​​​ത്ത​​​ര​​​വോ നി​​​രോ​​​ധ​​​നാ​​​ജ്ഞ​​​യോ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്ക​​​ണം. അ​​​ത്ത​​​രം ഉ​​​ത്ത​​​ര​​​വ് നി​​​ല​​​വി​​​ലു​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ ക​​​ർ​​​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്ക​​​ണം.

പൊ​​​തു​​​യോ​​​ഗം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ക​​​യോ യോ​​​ഗ​​​സ്ഥ​​​ല​​​ത്ത് ക്ര​​​മ​​​ര​​​ഹി​​​ത​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യോ പ്രേ​​​രി​​​പ്പി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് മൂ​​​ന്നു​​​മാ​​​സം​​വ​​​രെ ത​​​ട​​​വോ 1000 രൂ​​​പ വ​​​രെ പി​​​ഴ​​​യോ അ​​​ല്ലെ​​​ങ്കി​​​ൽ ര​​​ണ്ടും​​​കൂ​​​ടി​​​യോ ശി​​​ക്ഷ ല​​​ഭി​​​ക്കും.

യോ​​​ഗം ന​​​ട​​​ത്താ​​​ൻ ഉ​​​ച്ച​​​ഭാ​​​ഷി​​​ണി​​​യോ മ​​​റ്റു​​​സൗ​​​ക​​​ര്യ​​​മോ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന് മു​​​ൻ​​​കൂ​​​ട്ടി അ​​​നു​​​മ​​​തി വാ​​​ങ്ങ​​​ണം. ശ​​​ബ്ദ​​​മ​​​ലി​​​നീ​​​ക​​​ര​​​ണ വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്ക് അ​​​നു​​​സൃ​​​ത​​​മാ​​​യി, അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ ശ​​​ബ്ദ​​​ത്തി​​​ൽ മാ​​​ത്ര​​​മേ ഉ​​​ച്ച​​​ഭാ​​​ഷി​​​ണി​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​വൂ.

ജാ​​​ഥ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പാ​​​ർ​​​ട്ടി​​​യോ സ്ഥാ​​​നാ​​​ർ​​​ഥി​​​യോ ജാ​​​ഥ ആ​​​രം​​​ഭി​​​ക്കു​​​ന്ന സ​​​മ​​​യ​​​വും സ്ഥ​​​ല​​​വും ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​റൂ​​​ട്ടും അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന സ​​​മ​​​യ​​​വും സ്ഥ​​​ല​​​വും മു​​​ൻ​​​കൂ​​​ട്ടി അ​​​റി​​​യി​​​ക്ക​​​ണം. വാ​​​ഹ​​​ന​​​ഗ​​​താ​​​ഗ​​​ത​​​ത്തി​​​ന് ത​​​ട​​​സ​​​മു​​​ണ്ടാ​​​കാ​​​ത്ത വി​​​ധ​​​ത്തി​​​ലാ​​വ​​ണം ജാ​​​ഥ. ഗ​​​താ​​​ഗ​​​ത നി​​​യ​​​ന്ത്ര​​​ണം നി​​​ർ​​​ബ​​​ന്ധ​​​മാ​​​യി പാ​​​ലി​​​ക്ക​​​ണം. ജാ​​​ഥ ന​​​ട​​​ത്തു​​​ന്ന സ​​​മ​​​യ​​​ത്ത് ഡ്യൂ​​​ട്ടി​​​യി​​​ലു​​​ള്ള പോ​​​ലീ​​​സ് നി​​​ർ​​​ദ്ദേ​​​ശം പാ​​​ലി​​​ക്ക​​​ണം.

ര​​​ണ്ടോ അ​​​തി​​​ല​​​ധി​​​ക​​​മോ രാ​​​ഷ്‌​​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ളോ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളോ ഒ​​​രേ സ​​​മ​​​യം ഒ​​​രേ റൂ​​​ട്ടി​​​ലോ അ​​​തേ റൂ​​​ട്ടി​​​ലെ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലോ ജാ​​​ഥ​​​ക​​​ൾ ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചാ​​​ൽ, സം​​​ഘാ​​​ട​​​ക​​​ർ ത​​​മ്മി​​​ൽ മു​​​ൻ​​​കൂ​​​ട്ടി ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യും ജാ​​​ഥ​​​ക​​​ൾ ത​​​മ്മി​​​ൽ കൂ​​​ട്ടി​​​മു​​​ട്ടാ​​​തി​​​രി​​​ക്കാ​​​നും ഗ​​​താ​​​ഗ​​​ത ത​​​ട​​​സ​​​മു​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​നും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം.

ഉ​​​ചി​​​ത​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണ​​​ത്തി​​​ന് ലോ​​​ക്ക​​​ൽ പോ​​​ലീ​​​സ് സ​​​ഹാ​​​യം തേ​​​ടാം. രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ളു​​​ടെ​​​യോ അം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യോ കോ​​​ലം കൊ​​​ണ്ട് ന​​​ട​​​ക്കു​​​ന്ന​​​തും പ​​​ര​​​സ്യ​​​മാ​​​യി ക​​​ത്തി​​​ക്കു​​​ന്ന​​​തും മ​​​റ്റു പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തു​​​ന്ന​​​തും കു​​​റ്റ​​​ക​​​ര​​​മാ​​​ണെ​​​ന്ന് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ. ​​​ഷാ​​​ജ​​​ഹാ​​​ൻ അ​​​റി​​​യി​​​ച്ചു.

Tags : Kerala Local body election Election Commission peace and order

Recent News

Up