തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ചൊവ്വാഴ്ചയാണ് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ വോട്ടെടുപ്പ്. ഇന്ന് വൈകുന്നേരമാണ് കൊട്ടിക്കലാശം.
തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴ് ജില്ലകളിൽ 11ന് ആണ് തെരഞ്ഞെടുപ്പ്. ഡിസംബർ 13ന് ആണ് വോട്ടെണ്ണൽ. അതേസമയം ഇടുക്കി കട്ടപ്പനയിൽ കഴിഞ്ഞ ദിവസം കൊട്ടിക്കലാശം നടത്തിയിരുന്നു.
എൽഡിഎഫും എൻഡിഎയുമാണ് ശനിയാഴ്ച വൈകുന്നേരം കൊട്ടിക്കലാശം നടത്തിയത്. കട്ടപ്പനയിൽ യുഡിഎഫ് പ്രവർത്തകർ ഇന്ന് വൈകുന്നേരമാണ് കൊട്ടിക്കലാശം നടത്തുക.
Tags : local body elections vote counting ldf udf nda