x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മ​ത സ്ഥാ​നാ​ര്‍​ഥി​യു​ടെ പ​ത്രി​ക ത​ട്ടി​യെ​ടു​ത്തു; കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ​തി​രെ കേ​സ്


Published: November 21, 2025 11:20 PM IST | Updated: November 21, 2025 11:33 PM IST

കൊ​ച്ചി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന വി​മ​ത സ്ഥാ​നാ​ര്‍​ഥി​യു​ടെ പ​ത്രി​ക കോ​ണ്‍​ഗ്ര​സ് നേ​താ​വ് ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. കോ​ത​മം​ഗ​ലം കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍ ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്തെ മു​തി​ര്‍​ന്ന നേ​താ​വും ഐ​എ​ന്‍​ടി​യു​സി പ്ര​വ​ര്‍​ത്ത​ക​നു​മാ​യ കൈ​ത​മ​ന ജോ​സാ​ണ് 13-ാം വാ​ര്‍​ഡി​ല്‍ വി​മ​ത​നാ​യി മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്.

പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ന്‍ പോ​ലു​മ​ല്ലാ​ത്ത ആ​ളെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു ജോ​സി​ന്‍റെ ആ​രോ​പ​ണം. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി​യാ​യ ഇ​ന്ന് പൂ​രി​പ്പി​ച്ച പ​ത്രി​ക​യു​മാ​യി കൈ​ത​മ​ന ജോ​സ് എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.

ടോ​ക്ക​ണ്‍ വാ​ങ്ങി നി​ൽ​ക്കു​മ്പോ​ഴാ​ണ് ജോ​സി​ന്‍റെ കൈ​യി​ൽ നി​ന്ന് പ​ത്രി​ക ത​ട്ടി​യെ​ടു​ത്തു​കൊ​ണ്ട് പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഓ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : local body election snatches nomination police case

Recent News

Up