x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ സി​പി​എം ത​ട്ടി​ക്കൊ​ണ്ടു​പോ​യി; ആ​രോ​പ​ണ​വു​മാ​യി ക​ണ്ണൂ​ർ ഡി​സി​സി അ​ധ്യ​ക്ഷ​ൻ


Published: November 22, 2025 05:52 PM IST | Updated: November 22, 2025 06:06 PM IST

ക​ണ്ണൂ​ർ: ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ട്ടി​ക്കൊ​ണ്ടു പോ​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ക​ണ്ണൂ​ർ ഡി​സി​സി അ​ധ്യ​ക്ഷ​ൻ മാ​ർ​ട്ടി​ൻ ജോ​ർ​ജ്. ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ട് വാ​ർ​ഡു​ക​ളി​ൽ ഇ​ട​ത് സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ വി​ജ​യി​ച്ചി​രു​ന്നു.

ഇ​വി​ടെ സ്ഥാ​നാ​ർ​ഥി​ക​ളാ​യി നി​ശ്ച​യി​ച്ച​വ​രെ സി​പി​എ​മ്മു​കാ​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. അ​തി​നാ​ലാ​ണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​ത്. ജി​ല്ലാ ക​ള​ക്ട​ർ സി​പി​എ​മ്മി​നെ സ​ഹാ​യി​ക്കു​ക​യാ​ണെ​ന്നും മാ​ർ​ട്ടി​ൻ ജോ​ർ​ജ് ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ക​ണ്ണൂ​രി​ൽ ഒ​മ്പ​തു വാ​ർ​ഡു​ക​ളി​ൽ എ​ൽ​ഡി​എ​ഫി​ന് എ​തി​രാ​ളി​ക​ളി​ല്ല. മ​ല​പ്പ​ട്ടം പ​ഞ്ചാ​യ​ത്തി​ലെ 12-ാം വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ന​ൽ​കി​യ പ​ത്രി​ക ത​ള്ളി.

പ​ഞ്ചാ​യ​ത്തി​ലെ മ​റ്റ് ര​ണ്ടു​വാ​ർ​ഡു​ക​ളി​ലെ ഇ​ട​ത് സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ വി​ജ​യി​ച്ചി​രു​ന്നു. ക​ണ്ണ​പു​രം പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്, പ​ത്ത് വാ​ർ​ഡു​ക​ളി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക​ക​ളും ത​ള്ളി.

 

Tags : local body election candidates threatened kannur udf martin george

Recent News

Up