ചേർപ്പ് (തൃശൂർ): ഒന്പതുദിവസംമുന്പ് തെരുവുനായയുടെ കടിയേറ്റയാൾ മരിച്ചു. കടലാശേരി പാറക്കുളം കല്ലട സത്യൻ (60) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ അഞ്ചിനു കടലാശേരിയിൽവച്ചാണ് സത്യന്റെ കാലിൽ നായ കടിച്ചത്. മറ്റു രണ്ടുപേർക്കും അന്നു കടിയേറ്റിരുന്നു. തുടർന്നു ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സത്യൻ ദിവസങ്ങൾക്കുമുന്പാണ് വീട്ടിലെത്തിയത്. ഇന്നലെ രാവിലെയാണ് മരിച്ചത്.
നാട്ടുകാർ പിടികൂടിയ നായ മണിക്കൂറുകൾക്കുശേഷം ചത്തു. പരിശോധനയിൽ വെറ്ററിനറി ഡോക്ടർ പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷമേ സത്യന്റെ മരണം പേവിഷബാധയേറ്റാണോ എന്നു സ്ഥീരികരിക്കാനാവുകയുള്ളൂവെന്നു വെറ്ററിനറി വകുപ്പ് അധികൃതർ അറിയിച്ചു.
സംസ്കാരം നടത്തി. ഭാര്യ: പത്മിനി. മക്കൾ: ഹരിത, ഹരീഷ്, ഹിരൺ.
Tags : street dog Kallada sathyan Dog bit