x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ ആ​ർ​ക്കും വി​ട്ടു​കൊ​ടു​ക്കി​ല്ല; തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം തു​ട​ങ്ങി: മാ​ണി സി. ​കാ​പ്പ​ൻ


Published: January 4, 2026 08:56 AM IST | Updated: January 4, 2026 08:59 AM IST

കോ​ട്ട​യം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ലാ സീ​റ്റ് ആ​ർ​ക്കും വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന് മാ​ണി സി. കാ​പ്പ​ൻ എം​എ​ൽ​എ. മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം തു​ട​ങ്ങി​യെ​ന്നും കാ​പ്പ​ൻ പ​റ​ഞ്ഞു.

കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​നെ യു​ഡി​എ​ഫി​ൽ കൊ​ണ്ടു​വ​രാ​ൻ മു​ന്ന​ണി​യി​ൽ ച​ർ​ച്ച ന​ട​ന്നി​ട്ടി​ല്ലെ​ന്നും കാ​പ്പ​ൻ പ​റ​ഞ്ഞു. പാ​ലാ​യി​ൽ യു​ഡി​എ​ഫി​ന് ഒ​രു സ്ഥാ​നാ​ർ​ഥി​യാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. അ​ത് മാ​ണി സി. ​കാ​പ്പ​ൻ ആ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

"പാ​ലാ മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം തു​ട​ങ്ങി. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ളും ആ​രം​ഭി​ച്ചു. ജോ​സ് കെ. ​മാ​ണി​ക്ക് പാ​ലാ കൊ​ടു​ക്ക​ണം എ​ന്ന് നേ​താ​ക്ക​ൾ ആ​രും പ​റ​ഞ്ഞി​ട്ടി​ല്ല.'-​മാ​ണി സി. ​കാ​പ്പ​ൻ പ​റ​ഞ്ഞു.

ജോ​സ് കെ. ​മാ​ണി രാ​ഷ്ട്രീ​യ കോ​പ്രാ​യം കാ​ണി​ക്കു​ന്ന ആ​ളാ​ണ്. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന എ​ല്ലാ സ്ഥാ​ന​ങ്ങ​ളും പാ​തി വ​ഴി​യി​ൽ രാ​ജി​യ്ക്കും. പാ​ലാ​യി​ൽ ജോ​സ് മ​ത്സ​രി​ക്കും എ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​നെ യു​ഡി​എ​ഫി​ൽ കൊ​ണ്ടു​വ​രാ​ൻ മു​ന്ന​ണി​യി​ൽ ച​ർ​ച്ച ന​ട​ന്നി​ട്ടി​ല്ലെ​ന്നും മാ​ണി സി. ​കാ​പ്പ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​ഡി​പി കൂ​ടു​ത​ൽ സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മൂ​ന്ന് സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. നി​ല​വി​ൽ മ​ത്സ​രി​ക്കു​ന്ന​ത് പാ​ലാ​യി​ലും എ​ല​ത്തൂ​രി​ലു​മാ​ണ്.

സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഉ​ട​ൻ ധാ​ര​ണ ഉ​ണ്ടാ​കും. എ​ല​ത്തൂ​ർ മു​സ്ലീം ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​റ്റൊ​രു സീ​റ്റ് കി​ട്ടി​യാ​ൽ എ​ല​ത്തൂ​ർ ലീ​ഗി​ന് കൊ​ടു​ക്കു​മെ​ന്നും യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ വ​ന്നാ​ൽ കെ​ഡി​പി​ക്ക് മ​ന്ത്രി സ്ഥാ​നം ഉ​ണ്ടാ​കു​മെ​ന്നും മാ​ണി സി. ​കാ​പ്പ​ൻ പ​റ​ഞ്ഞു.

Tags : mani c kappan pala constituency assembly election jose k mani kerala congress m

Recent News

Up