x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​ൻ മാ​റ്റി മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്; വാ​രി​ക്കൂ​ട്ടി​യ​ത് പ​ത്ത് അ​വാ​ർ​ഡു​ക​ൾ


Published: November 3, 2025 05:45 PM IST | Updated: November 3, 2025 07:37 PM IST

മ​ല​യാ​ള​സി​നി​മ​യു​ടെ സീ​ൻ മാ​റ്റി മ​റി​ച്ച് വീ​ണ്ടും മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്. പ​ത്ത് സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ചി​ദം​ബ​ര​വും കൂ​ട്ടു​കാ​രും വാ​രി​ക്കൂ​ട്ടി​യ​ത്. മ​ല​യാ​ളി​ക​ൾ ഒ​ന്ന​ട​ങ്കം ക​ഴി​ഞ്ഞ വ​ർ​ഷം ഏ​റ്റ​വു​മ​ധി​കം ആ​ഘോ​ഷി​ച്ച പേ​രാ​യി​രു​ന്നു മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്.

പു​ര​സ്‌​കാ​ര പ്ര​ഖ്യാ​പ​ന​ത്തി​ലെ സ​മ​ഗ്ര മേ​ഖ​ല​യി​ലും മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. മി​ക​ച്ച ചി​ത്രം, സം​വി​ധാ​യ​ക​ൻ, ഛായ​ഗ്രാ​ഹ​ക​ൻ, സ്വ​ഭാ​വ ന​ട​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത്, ഗാ​ന​ര​ചി​താ​വ്, ക​ലാ​സം​വി​ധാ​യ​ക​ൻ, ശ​ബ്ദ​മി​ശ്ര​ണം, ശ​ബ്ദ​രൂ​പ ക​ൽ​പ​ന, പ്രൊ​സ​സിം​ഗ് ലാ​ബ്/ ക​ള​റി​സ്റ്റ് എ​ന്നീ പ​ത്ത് അ​വാ​ർ​ഡു​ക​ളാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ച​ത്.

മ​ഞ്ഞു​മ്മ​ൽ എ​ന്ന കൊ​ച്ചി​യി​ലെ ഒ​രു ചെ​റി​യ ഗ്രാ​മ​ത്തി​ൽ നി​ന്നും കൊ​ടൈ​ക്ക​നാ​ലി​ലേ​ക്ക് വ​ണ്ടി​ക​യ​റി​യ ഒ​രു​കൂ​ട്ടം സു​ഹൃ​ത്തു​ക്ക​ളു​ടെ ക​ളി​ചി​രി​ക​ളും മാ​ന​സി​ക വ്യ​ഥ​ക​ളും അ​വ​ർ ചെ​ന്നു​പെ​ടു​ന്ന അ​തി​ഭീ​ക​ര​മാ​യ പ്ര​തി​സ​ന്ധി​ക​ളും എ​ങ്ങ​നെ അ​തി​നെ മ​റി​ക​ട​ക്കു​ന്നു എ​ന്ന​തു​മാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.

സൗ​ഹൃ​ദ​ത്തി​ന് എ​ത്ര​മാ​ത്രം വി​ല​യും ദൃ​ഢ​ത​യു​മു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി ത​ന്നൊ​രു ചി​ത്ര​വും കൂ​ടി​യാ​ണി​ത്. ത​ങ്ങ​ളു​ടെ കൂ​ട്ടു​കാ​ര​നെ വി​ട്ടു​കൊ​ടു​ക്കാ​ൻ മ​ന​സി​ല്ലാ​ത്ത​വ​രു​ടെ ക​ഥ മി​ക​ച്ച തി​ര​ക്ക​ഥ​യോ​ടെ അ​ഭ്ര​പാ​ളി​യി​ലെ​ത്തി​ച്ച ചി​ദം​ബ​ര​ത്തി​നാ​ണ് ആ​ദ്യ​ത്തെ കൈ​യ​ടി.

മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്‌​കാ​ര​വും മി​ക​ച്ച തി​ര​ക്ക​ഥ​യ്ക്കു​ള്ള പു​ര​സ്‌​കാ​ര​വും നേ​ടി​യി​രി​ക്കു​ന്ന​ത് ചി​ദം​ബ​ര​മാ​ണ്. ചി​ത്ര​ത്തി​ലെ കു​ട്ടേ​ട്ട​നെ അ​ന​ശ്വ​ര​മാ​ക്കി​യ സൗ​ബി​ന് മി​ക​ച്ച സ്വ​ഭാ​വ​ന​ട​നു​ള്ള പു​ര​സ്കാ​ര​വും ല​ഭി​ച്ചു. പാ​ർ​ശ്വ​വ​ൽ​ക്ക​രി​പ്പെ​ട്ട ജീ​വി​ത​ങ്ങ​ളു​ടെ വേ​ദ​ന​ക​ളും രോ​ഷ​വും വി​യ​ർ​പ്പു തു​ന്നി​യി​ട്ട കു​പ്പാ​യ​ത്തി​ലൂ​ടെ ആ​വാ​ഹി​ച്ചെ​ടു​ത്ത വേ​ട​ന് മി​ക​ച്ച ര​ചി​താ​വി​നു​ള്ള അ​വാ​ർ​ഡ് ന​ൽ​കി​യ​താ​ണ് ജൂ​റി​യു​ടെ മി​ക​ച്ച തീ​രു​മാ​ന​ങ്ങ​ളി​ലൊ​ന്ന്.

ഷൈ​ജു ഖാ​ലി​ദി​ന്‍റെ ക​ണ്ണു​ക​ളി​ലൂ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ർ മ​ഞ്ഞു​മ്മ​ൽ ബോ​യി​സി​നെ ക​ണ്ട​തെ​ന്ന് പ​റ​യു​ന്ന​താ​കും ഒ​രു ക​ണ​ക്കി​ന് ശ​രി. കാ​ര​ണം ഷൈ​ജു ഖാ​ലി​ദ് ഒ​പ്പി​യെ​ടു​ത്ത ഓ​രോ ഫ്രെ​യി​മും ഒ​ന്നി​നൊ​ന്ന് മി​ക​ച്ച​താ​യി​രു​ന്നു.

ക​ലാ​സം​വി​ധാ​ന​ത്തി​നു​ള്ള പു​ര​സ്കാ​ര​ത്തി​നും ഏ​റ്റ​വും അ​ർ​ഹ​നാ​യ വ്യ​ക്തി ഗു​ണാ കേ​വും പ​രി​സ​ര​വും അ​തി​ഗം​ഭീ​ര​മാ​യി ഒ​രു​ക്കി​യെ​ടു​ത്ത അ​ജ​യ​ൻ ചാ​ലി​ശേ​രി ത​ന്നെ​യാ​ണ്. അ​യാ​ൾ​ക്ക​ല്ലാ​തെ മ​റ്റാ​ർ​ക്കാ​ണ് ആ ​പു​ര​സ്കാ​രം കൊ​ടു​ക്കാ​നാ​കു​ക?. ഏ​റ്റ​വും മി​ക​ച്ച ക​ലാ​സൃ​ഷ്ടി മ​ല​യാ​ള​സി​നി​മ ക​ണ്ട​താ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ. ശ​ബ്ദ​വും തി​ര​ക്ക​ഥ​യും ക​ള​റിം​ഗു​മ​ട​ക്കം പ​ത്തു​മേ​ഖ​ല​യും ഈ ​ബോ​യ്സ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ്രി​യ മ​ഞ്ഞു​മ്മ​ൽ ടീം ​അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.

Tags : Chidamabaram Manjummel Boys

Recent News

Up