x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വഴിയാത്രികര്‍ക്കു ഭീഷണിയായ ആടുകളെ കൂട്ടിലാക്കി മരട് നഗരസഭ; ഇനി ലേലം


Published: January 14, 2026 02:35 PM IST | Updated: January 14, 2026 02:46 PM IST

കൊച്ചി: വഴിയാത്രികര്‍ക്ക് ഭീഷണിയായി അലഞ്ഞു നടക്കുന്ന ആടുകള്‍ക്കെതിരെ കടുത്ത നടപടിയുമായി മരട് നഗരസഭ. അലഞ്ഞു നടന്നിരുന്ന ആറു ആടുകളെ പിടികൂടി നഗരസഭ ഉദ്യോഗസ്ഥര്‍ കൂട്ടിലടച്ചു. ബൈക്ക് യാത്രികര്‍ക്ക് അടക്കം ഈ ആടുകള്‍ കാരണം അപകടങ്ങള്‍ സംഭവിക്കാറുണ്ട്. ഈ പ്രദേശത്തെ കൃഷിയിടങ്ങളും ആടുകള്‍ നശിപ്പിക്കാറുണ്ട്.

പൊതുജനങ്ങള്‍ ആവര്‍ത്തിച്ച് പരാതി നല്‍കിയതോടെയാണ് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ ആടുകളെ പിടികൂടി നഗരസഭയുടെ കൂട്ടിലടച്ചത്. നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം ആടുകളെ ലേലം ചെയ്യാനാണ് ഉദ്യോഗസ്ഥരുടെ നീക്കം.

അതേസമയം, കഴിഞ്ഞ ഒക്ടോബറിലും ആടുകളെ നഗരസഭ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. എന്നാല്‍ ഉടമസ്ഥന്‍ എത്തിയതോടെ വിട്ടയച്ചു. ഇനി ആവര്‍ത്തിച്ചാല്‍ പിടികൂടുന്ന ആടുകളെ ലേലത്തില്‍ വില്‍ക്കുമെന്ന് ഉടമസ്ഥരില്‍ നിന്നും ഒപ്പിട്ട് വാങ്ങിയ ശേഷമായിരുന്നു വിട്ടയച്ചത്. എന്നാല്‍ ആടുകള്‍ വീണ്ടും റോഡുകളില്‍ എത്തിയതോടെ നഗരസഭ കടുത്ത നടപടി സ്വീകരിക്കുകയായിരുന്നു.

Tags : Maradu Municipality goats

Recent News

Up