x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​പ്പാ​ടി ഉ​രു​ൾ​പൊ​ട്ട​ൽ; പ്ര​ത്യേ​ക വാ​യ്പാ പ​ദ്ധ​തി​ക്കും ഉ​ജ്ജീ​വ​ന പ​ദ്ധ​തി​ക്കും അം​ഗീ​കാ​രം


Published: January 22, 2026 02:33 AM IST | Updated: January 22, 2026 02:41 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ​​​​യ​​​​നാ​​​​ട് മേ​​​​പ്പാ​​​​ടി ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ ദു​​​​ര​​​​ന്ത ബാ​​​​ധി​​​​ത പ്ര​​​​ദേ​​​​ശ​​​​ത്തെ കു​​​​ടും​​​​ബ​​​​ശ്രീ അം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള പ്ര​​​​ത്യേ​​​​ക വാ​​​​യ്പാ പ​​​​ദ്ധ​​​​തി​​​​ക്കും വ​​​​യ​​​​നാ​​​​ട്, കോ​​​​ഴി​​​​ക്കോ​​​​ട് ജി​​​​ല്ല​​​​ക​​​​ളി​​​​ലെ ദു​​​​ര​​​​ന്ത ബാ​​​​ധി​​​​ത​​​​ർ​​​​ക്കാ​​​​യു​​​​ള്ള ഉ​​​​ജ്ജീ​​​​വ​​​​ന പ​​​​ദ്ധ​​​​തി​​​​ക്കും മ​​​​ന്ത്രി​​​​സ​​​​ഭ അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി.

വ​​​​യ​​​​നാ​​​​ട് മേ​​​​പ്പാ​​​​ടി പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലും കോ​​​​ഴി​​​​ക്കോ​​​​ട് വാ​​​​ണി​​​​മേ​​​​ൽ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലും 2024 ജൂ​​​​ലൈ 30നു​​​​ണ്ടാ​​​​യ ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ലി​​​​ൽ ദു​​​​ര​​​​ന്ത ബാ​​​​ധി​​​​ത​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച വാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ലെ ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത​​​​ർ​​​​ക്ക് ബാ​​​​ങ്ക് വാ​​​​യ്പ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ഉ​​​​പ​​​​ജീ​​​​വ​​​​ന മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് ഉ​​​​ജ്ജീ​​​​വ​​​​ന വാ​​​​യ്പ പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ക.

8.57 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വാ​​​​യ്പാ പ​​​​ദ്ധ​​​​തി അം​​​​ഗീ​​​​ക​​​​രി​​​​ച്ച് വാ​​​​യ്പ​​​​യ്ക്ക് പ​​​​ലി​​​​ശ​​​​യാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള 1.94 കോ​​​​ടി രൂ​​​​പ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി​​​​യി​​​​ൽനി​​​​ന്നു വ​​​​യ​​​​നാ​​​​ട് ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ മു​​​​ഖേ​​​​ന കു​​​​ടും​​​​ബ​​​​ശ്രീ മി​​​​ഷ​​​​ന് അ​​​​നു​​​​വ​​​​ദി​​​​ക്കും. പ​​​​ദ്ധ​​​​തി​​​​ക്കാ​​​​യി ഏ​​​​ക​​​​ദേ​​​​ശ ചെ​​​​ല​​​​വാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള 20 കോ​​​​ടി രൂ​​​​പ ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി പ്ര​​​​കാ​​​​രം എ​​​​സ്ഡി​​​​ആ​​​​ർ​​​​എ​​​​ഫ് മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ള​​​​വ് ചെ​​​​യ്ത് ക​​​​ണ്ടെ​​​​ത്തും.

ഉ​​​​ജ്ജീ​​​​വ​​​​ന വാ​​​​യ്പാ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ സ​​​​ർ​​​​ക്കാ​​​​ർ വി​​​​ഹി​​​​തം ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്ക് ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ന് ബ​​​​ന്ധ​​​​പ്പെ​​​​ട്ട ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​റെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി. വാ​​​​യ്പ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ കാ​​​​ലാ​​​​വ​​​​ധി 2026 ഡി​​​​സം​​​​ബ​​​​ർ 31 വ​​​​രെ​​​​യാ​​​​യി​​​​രി​​​​ക്കും.

ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ലി​​​​ൽ ദു​​​​ര​​​​ന്ത ബാ​​​​ധി​​​​ത​​​​മാ​​​​യ സൂ​​​​ക്ഷ്മ-​​​​ചെ​​​​റു​​​​കി​​​​ട-​​​​ഇ​​​​ട​​​​ത്ത​​​​ര വാ​​​​ണി​​​​ജ്യ-​​​​വ്യാ​​​​പാ​​​​ര-​​​​വ്യ​​​​വ​​​​സാ​​​​യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, അം​​​​ഗീ​​​​കൃ​​​​ത ഹോം ​​​​സ്റ്റേ​​​​ക​​​​ൾ, ദു​​​​ര​​​​ന്ത ബാ​​​​ധി​​​​ത​​​​രാ​​​​യ ക്ഷീ​​​​ര ക​​​​ർ​​​​ഷ​​​​ക​​​​ർ, കി​​​​സാ​​​​ൻ കാ​​​​ർ​​​​ഡ് ഉ​​​​ട​​​​മ​​​​ക​​​​ൾ, അ​​​​ല​​​​ങ്കാ​​​​ര പ​​​​ക്ഷി ക​​​​ർ​​​​ഷ​​​​ക​​​​ർ, തേ​​​​നീ​​​​ച്ച ക​​​​ർ​​​​ഷ​​​​ക​​​​ർ, ടൂ​​​​റി​​​​സ്റ്റ് വാ​​​​ഹ​​​​ന ഉ​​​​ട​​​​മ​​​​ക​​​​ൾ, വാ​​​​ണി​​​​ജ്യ വാ​​​​ഹ​​​​ന ഉ​​​​ട​​​​മ​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​രു​​​​ടെ ഉ​​​​പ​​​​ജീ​​​​വ​​​​ന മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ ബാ​​​​ങ്ക് വാ​​​​യ്പ ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യ​​​​ക​​​​ര​​​​മാ​​​​ക്കാ​​​​നാ​​​​ണ് ഉ​​​​ജ്ജീ​​​​വ​​​​ന വാ​​​​യ്പാ പ​​​​ദ്ധ​​​​തി. ജി​​​​ല്ലാ​​​​ത​​​​ല ബാ​​​​ങ്കേ​​​​ഴ്സ് സ​​​​മി​​​​തി​​​​യി​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ബാ​​​​ങ്കിം​​​​ഗ്, ബാ​​​​ങ്കിം​​​​ഗ് ഇ​​​​ത​​​​ര സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ മു​​​​ഖേ​​​​നെ​​​​യു​​​​ള്ള വാ​​​​യ്പ​​​​ക​​​​ൾ​​​​ക്കാ​​​​ണ് ഉ​​​​ജ്ജീ​​​​വ​​​​ന വാ​​​​യ്പ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ സ​​​​ഹാ​​​​യ​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​ത.

Tags : Meppadi landslide Special loan scheme Ujjivan scheme

Recent News

Up