കോഴിക്കോട്: പഴയ ബൈക്ക് കാണിക്കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. മലപ്പുറം കക്കാട് സ്വദേശി ബദരിയാ ഹൗസില്‍ ബഷീര്‍(50) ആണ് പിടിയിലായത്. കോഴിക്കോട് നഗരത്തിലെ സ്കൂളില്‍ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയോടാണ് ഇയാള്‍ അതിക്രമം കാണിച്ചത്.
പഴയ ബൈക്ക് കാണിക്കാമെന്ന് പറഞ്ഞ ഇയാള്‍ കുട്ടിയുമൊത്ത് സമീപത്തെ അപ്പാര്‍ട്ട്മെന്റില്‍ എത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പിന്നീട് ട്യൂഷന് ക്ലാസില്‍ വച്ച് കുട്ടി വിവരം അധ്യാപികയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ടീച്ചര്‍ രക്ഷിതാക്കളെ ബന്ധപ്പെടുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത ടൗണ്‍ പോലീസ് കോഴിക്കോട് ബീച്ചില്‍നിന്ന് ഇയാളെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : Middle-aged man arrested sexually assaulting minor