x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​സ്ഥാ​ന​ത്ത് പ​രാ​തി ന​ൽ​കാ​നെ​ത്തി​യ യു​വ​തി​ക്ക് അ​ർ​ധ​രാ​ത്രി മെ​സേ​ജ്; സി​പി​ഒ​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണം


Published: January 28, 2026 01:21 AM IST | Updated: January 28, 2026 01:21 AM IST

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് പ​രാ​തി ന​ൽ​കാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ യു​വ​തി​ക്ക് അ​ർ​ധ​രാ​ത്രി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മൊ​ബൈ​ൽ ഫോ​ണി​ൽ സ​ന്ദേ​ശ​ങ്ങ​ള​യ‍​യ്ക്കു​ന്ന​താ​യി പ​രാ​തി. തു​മ്പ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ സ​ന്തോ​ഷി​നെ​തി​രെ​യാ​ണ് പ​രാ​തി.

ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി പ​ണം ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ​രാ​തി ന​ല്‍​കാ​നാ​ണ് തു​മ്പ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ഈ ​സ​മ​യം ജി​ഡി ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന സ​ന്തോ​ഷ് ഇ​വ​രു​ടെ മൊ​ബൈ​ൽ ന​മ്പ​ർ വാ​ങ്ങി​യി​രു​ന്നു.

പി​ന്നാ​ലെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ നി​ര​ന്ത​രം സ​ന്ദേ​ശ​ങ്ങ​ള​യ​ച്ച് യു​വ​തി​യെ സ​ന്തോ​ഷ് ശ​ല്യം ചെ​യ്യു​ന്ന​താ​യാ​ണ് പ​രാ​തി. ക​ഴ​ക്കൂ​ട്ടം അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ർ​ക്കാ​ണ് യു​വ​തി ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

Tags : kerala police crime news trivandrum thumba cpo

Recent News

Up