x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ട്ട​പ്പ​ള്ള​ത്തെ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല; ആ​റു​പേ​ർ ക​സ്റ്റ​ഡി​യി​ൽ


Published: December 19, 2025 09:07 AM IST | Updated: December 19, 2025 09:07 AM IST

പാ​ല​ക്കാ​ട്: അ​ട്ട​പ്പ​ള്ള​ത്ത് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​ർ​ദ​ന​മേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​റു​പേ​ർ ക​സ്റ്റ​ഡി​യി​ൽ. മോ​ഷ​ണ കു​റ്റ​മാ​രോ​പി​ച്ചാ​ണ് ഛത്തീ​സ്ഗ​ഡ് സ്വ​ദേ​ശി​യാ​യ രാം ​നാ​രാ​യ​ണ​നെ നാ​ട്ടു​കാ​ർ മ​ർ​ദി​ച്ച​ത്.

തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ച്ചു.‌‌ രാം ​നാ​രാ​യ​ണ​ൻ കേ​ര​ള​ത്തി​ലെ​ത്തി​യ​ത് ഒ​രാ​ഴ്ച മു​ൻ​പാ​ണെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്ന് ന​ട​ത്തു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​യാ​ൾ​ക്ക് മാ​ന​സി​ക പ്ര​ശ്ന​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മാ​ത്ര​മേ മ​ര​ണ കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​കൂ​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Tags : migrant laborer beaten death postmortem

Recent News

Up