x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തി​ന്‍റെ മ​ല​യോ​ര ഹൈ​വേ​യി​ൽ ഓ​ടാ​ൻ മി​ലി​ന്ദ് സോ​മ​ൻ


Published: February 15, 2026 01:40 AM IST | Updated: February 15, 2026 01:40 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ബോ​​​​ളി​​​​വു​​​​ഡ് താ​​​​ര​​​​വും ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര ഓ​​​​ട്ട​​​​ക്കാ​​​​ര​​​​നു​​​​മാ​​​​യ മി​​​​ലി​​​​ന്ദ് സോ​​​​മ​​​​ൻ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ മ​​​​ല​​​​യോ​​​​ര ഹൈ​​​​വേ​​​​യി​​​​ൽ ഓ​​​​ടാ​​​​നെ​​​​ത്തു​​​​ന്നു.

22ന് ​​​​രാ​​​​വി​​​​ലെ ഏ​​​​ഴി​​​​ന് ഏ​​​​ല​​​​പ്പാ​​​​റ- കാ​​​​ഞ്ചി​​​​യാ​​​​ർ മ​​​​ല​​​​യോ​​​​ര ഹൈ​​​​വേ​​​​യി​​​​ലാ​​​​ണ് മി​​​​ലി​​​​ന്ദ് സോ​​​​മ​​​​ൻ ഓ​​​​ടു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് മും​​​​ബൈ ഹൈ​​​​വേ​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ 450 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള്ള ഐ​​​​തി​​​​ഹാ​​​​സി​​​​ക ഓ​​​​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷം മി​​​​ലി​​​​ന്ദ് പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന ഹൈ​​​​വേ റ​​​​ൺ ആ​​​​ണി​​​​ത്.

ഏ​​​​ല​​​​പ്പാ​​​​റ മു​​​​ത​​​​ൽ ച​​​​പ്പാ​​​​ത്ത് വ​​​​ഴി കാ​​​​ഞ്ചി​​​​യാ​​​​ർ ടൗ​​​​ൺ വ​​​​രെ​​​​യു​​​​ള്ള 22 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൂ​​​​ര​​​​ത്തി​​​​ലാ​​​​ണ് ‘ഹി​​​​ൽ ഹൈ​​​​വേ റ​​​​ൺ’ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

കി​​​​ഫ്ബി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഏ​​​​ക​​​​ദേ​​​​ശം 134.4 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വ​​​​ഴി​​​​ച്ച് അ​​​​ത്യാ​​​​ധു​​​​നി​​​​ക എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് മി​​​​ക​​​​വോ​​​​ടെ ഇ​​​​ടു​​​​ക്കി​​​​യി​​​​ലെ മ​​​​ല​​​​യോ​​​​ര ഹൈ​​​​വേ പ​​​​ണി പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് മു​​​​ത​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം വ​​​​രെ 1,332 കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ല​​​​ധി​​​​ക​​​​മാ​​​​ണ് മ​​​​ല​​​​യോ​​​​ര ഹൈ​​​​വേ​​​​യു​​​​ടെ ആ​​​​കെ ദൈ​​​​ർ​​​​ഘ്യം.

ആ​​​​ധു​​​​നി​​​​ക​​​​വും അ​​​​പൂ​​​​ർ​​​​വ​​​​വു​​​​മാ​​​​യ എ​​​ഫ്ഡി​​​ആ​​​ർ (ഫു​​​ൾ ഡെ​​​പ്ത് റി​​​ക്ല​​​മേ​​​ഷ​​​ൻ) സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ കി​​​​ഫ്ബി മ​​​​ല​​​​യോ​​​​ര​​​പാ​​​​ത നി​​​​ർ​​​​മാ​​​​ണ​​​​രീ​​​​തി​​​​ക്കാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​ണ്ട്.

പ​​​​രി​​​​സ്ഥി​​​​തി​​​സൗ​​​​ഹൃ​​​​ദ​​​​മാ​​​​യ ഈ ​​​​നി​​​​ർ​​​​മാ​​​​ണ​​​രീ​​​​തി പ്ര​​​​കൃ​​​​തി​​​​ക്ഷോ​​​​ഭ​​​​ങ്ങ​​​​ളെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ൻ ശേ​​​​ഷി​​​​യു​​​​ള്ള​​​​തും റോ​​​​ഡി​​​​ന് ദീ​​​​ർ​​​​ഘ​​​​കാ​​​​ലം ഈ​​​​ട് ന​​​​ൽ​​​​കു​​​​ന്ന​​​​തു​​​​മാ​​​​ണ്.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ 13 ജി​​​​ല്ല​​​​ക​​​​ളെ​​​​യും പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ അ​​​​തി​​​​രു​​​​ക​​​​ളി​​​​ലൂ​​​​ടെ ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന ഈ ​​​​പാ​​​​ത​​​​യി​​​​ൽ വൈ​​​​ദ്യു​​​​തി, ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് കേ​​​​ബി​​​​ളു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്കാ​​​​യി പ്ര​​​​ത്യേ​​​​ക യൂ​​​​ട്ടി​​​​ലി​​​​റ്റി ഡ​​​​ക്റ്റു​​​​ക​​​​ളും മി​​​​ക​​​​ച്ച ഡ്രെ​​​​യി​​​​നേ​​​​ജ് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കാ​​​​യി ഓ​​​​രോ 50 കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ലും വി​​​​ശ്ര​​​​മ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളും മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​യ വ്യൂ ​​​​പോ​​​​യി​​​​ന്‍റു​​​​ക​​​​ളും സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള ഈ ​​​​ഹൈ​​​​വേ, ’സ്പൈ​​​​സ് റൂ​​​​ട്ട്’ എ​​​​ന്ന​​​നി​​​​ല​​​​യി​​​​ൽ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളു​​​​ടെ പ്ര​​​​ധാ​​​​ന ആ​​​​ക​​​​ർ​​​​ഷ​​​​ണ കേ​​​​ന്ദ്രം​​​കൂ​​​​ടി​​​​യാ​​​​ണ്.

60-ാം വ​​​​യ​​​​സി​​​​ലും സ്പെ​​​​യി​​​​നി​​​​ൽ ന​​​​ട​​​​ന്ന ക​​​​ഠി​​​​ന​​​​മാ​​​​യ ‘അ​​​​യ​​​​ൺ​​​​മാ​​​​ൻ ട്ര​​​​യാ​​​​ത്‌​​​​ല​​​​ൺ’ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യും മും​​​​ബൈ​​​​യി​​​​ൽ​​​നി​​​​ന്ന് ഗോ​​​​വ വ​​​​രെ 558 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ സൈ​​​​ക്ലിം​​​​ഗി​​​​ലൂ​​​​ടെ​​​​യും ഓ​​​​ട്ട​​​​ത്തി​​​​ലൂ​​​​ടെ​​​​യും പി​​​​ന്നി​​​​ട്ട് ‘ദ ​​​​ഫി​​​​റ്റ് ഇ​​​​ന്ത്യ​​​​ൻ റ​​​​ൺ’ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ചും മി​​​​ലി​​​​ന്ദ് സോ​​​​മ​​​​ൻ ലോ​​​​ക​​​​ശ്ര​​​​ദ്ധ നേ​​​​ടി​​​​യി​​​​രു​​​​ന്നു. മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ ’അ​​​​യ​​​​ൺ മാ​​​​ൻ’ എ​​​​ന്നു വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്കു​​​​ന്ന അ​​​​ദ്ദേ​​​​ഹം, ‘ഏ​​​ജ് ഈ​​​സ് ജ​​​സ്റ്റ് എ ​​​ന​​​ന്പ​​​ർ’ ( പ്രാ​​​യം വെ​​​റും ഒ​​​രു സം​​​ഖ്യ മാ​​​ത്ര​​​മാ​​​ണ്) എ​​​​ന്ന സ​​​​ന്ദേ​​​​ശം പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന ബോ​​​​ളി​​​​വു​​​​ഡി​​​​ന്‍റെ ഫി​​​​റ്റ്ന​​​​സ് അം​​​​ബാ​​​​സ​​​​ഡ​​​​റാ​​​​ണ്.

‘എ​​​​ന്നാ​​​​ൽ വാ...’ ​​​​എ​​​​ന്ന ആ​​​​ഹ്വാ​​​​ന​​​​വു​​​​മാ​​​​യി മി​​​​ലി​​​​ന്ദ് സോ​​​​മ​​​​ൻ പ​​​​ങ്കു​​​​വ​​​​ച്ച ഹി​​​​ൽ ഹൈ​​​​വേ റ​​​​ൺ പ്ര​​​​ഖ്യാ​​​​പ​​​​ന വീ​​​​ഡി​​​​യോ ഇ​​​​തി​​​​നോ​​​​ട​​​​കം സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ ഏ​​​​റ്റെ​​​​ടു​​​​ത്തു​​​ക​​​​ഴി​​​​ഞ്ഞു.

കി​​​​ഫ്ബി​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക വെ​​​​ബ്സൈ​​​​റ്റാ​​​​യ വ​​​​ഴി​​​​യും കി​​​​ഫ്ബി​​​​യു​​​​ടെ വാ​​​​ട്സാ​​​​പ് ബോ​​​​ട്ട് ( +91 9072000430 ) വ​​​​ഴി​​​​യും ​ഹി​​​​ൽ ഹൈ​​​​വേ റ​​​​ണ്ണി​​​​നാ​​​​യി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാം, മി​​​​ലി​​​​ന്ദി​​​​നൊ​​​പ്പം ഓ​​​​ടാം.

Tags : Milind Soman Malayora highway run

Recent News

Up