x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'എ ക്ലാസ്, ബി ക്ലാസ് മീൻ എന്നൊന്നും ഇല്ല': സി. ദിവാകരന്‍റെ പരാമർശത്തിന് മറുപടിയുമായി മന്ത്രി ശിവൻകുട്ടി


Published: February 8, 2026 01:32 PM IST | Updated: February 8, 2026 01:32 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വില കൂടിയ മത്സ്യമേ കഴിക്കൂ എന്ന സിപിഐ നേതാവ് സി. ദിവാകരന്‍റെ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. ചില ആളുകൾക്ക് ചില മീനുകൾ ആയിരിക്കും ഇഷ്ടമെന്നും എ ക്ലാസ്, ബി ക്ലാസ് മീൻ എന്നൊന്നും ഇല്ലെന്നും ശിവൻകുട്ടി പറഞ്ഞു.

സി. ദിവാകരന്‍റെ പ്രതികരണം ഓർമക്കുറവ് കൊണ്ടായിരിക്കാം. പുസ്തകം ആകുമ്പോ കുറച്ചു എരിവും പുളിയും ഒക്കെ വേണ്ടേയെന്നും ശിവൻ കുട്ടി പ്രതികരിച്ചു.

പിണറായി വിജയന്‍റെ മത്സ്യപ്രിയത്തെപ്പറ്റി കഴിഞ്ഞ ദിവസം സി. ദിവാകരൻ പറഞ്ഞത് വലിയ ചർച്ച ആയിരുന്നു. ഒന്നാം ക്ലാസ് മീനുകൾ മാത്രമേ പിണറായി കഴിക്കൂ എന്നും മീൻ ഇഷ്ടപ്പെടാതെ എഴുന്നേറ്റ് പോയിട്ടുണ്ടെന്നും ആയിരുന്നു ദിവാകരൻ പറഞ്ഞത്.

പിണറായി വിജയൻ ആനത്തലവട്ടം ആനന്ദന്‍റെ വീട്ടിൽ ഭക്ഷണം കഴിയ്ക്കാൻ പോയത് സംബന്ധിച്ചായിരുന്നു ദിവാകരന്‍റെ വിവാദ പ്രസ്താവന. ആനത്തലവട്ടം വി.എസ്. പക്ഷക്കാരനായതിനാൽ അദ്ദേഹത്തിന്‍റെ വീട്ടിൽനിന്ന് പിണറായിക്ക് ഭക്ഷണം കഴിക്കാൻ താത്പര്യമുണ്ടായിരുന്നില്ലെന്നും കഴിക്കാൻ നൽകിയ ചൂരമീൻ ഇഷ്ടപ്പെട്ടില്ലെന്നും ദിവാകരൻ പറഞ്ഞു.

Tags : V Sivankutty C. Divakaran Pinarayi Vijayan

Recent News

Up