x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലേ​ബ​ർ കോ​ഡു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി


Published: January 28, 2026 03:35 AM IST | Updated: January 28, 2026 03:35 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ന്ദ്രം കൊ​​​​ണ്ടു​​​​വ​​​​ന്ന ലേ​​​​ബ​​​​ർ കോ​​​​ഡു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന അ​​​​നു​​​​ശാ​​​​സി​​​​ക്കു​​​​ന്ന എ​​​​ല്ലാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ കൈ​​​​ക്കൊ​​​​ള്ളു​​​​മെ​​​​ന്നു മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി.

തൊ​​​​ഴി​​​​ൽ, ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ക​​​​ണ്‍​ക​​​​റ​​​​ന്‍റ് ലി​​​​സ്റ്റി​​​​ൽ​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യ​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തെ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി മു​​​​ൻ ജ​​​​ഡ്ജി സ​​​​ദാ​​​​ന​​​​ന്ദ ഗൗ​​​​ഡ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ മൂ​​​​ന്നം​​​​ഗ ക​​​​മ്മി​​​​റ്റി രൂ​​​​പീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ക​​​​മ്മി​​​​റ്റി റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ തു​​​​ട​​​​ർ ന​​​​ട​​​​പ​​​​ടി ട്രേ​​​​ഡ് യൂ​​​​ണി​​​​യ​​​​നും നി​​​​യ​​​​മ​​​​വി​​​​ദ​​​​ഗ്ധ​​​​രു​​​​മാ​​​​യും ച​​​​ർ​​​​ച്ച ചെ​​​​യ്ത് തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​മെ​​​​ന്നു പി. ​​​​ന​​​​ന്ദ​​​​കു​​​​മാ​​​​റി​​​​ന്‍റെ ശ്ര​​​​ദ്ധ​​​​ക്ഷ​​​​ണി​​​​ക്ക​​​​ൽ പ്ര​​​​മേ​​​​യ​​​​ത്തി​​​​നു മ​​​​ന്ത്രി മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി.

ഒ​​​​രു ദി​​​​വ​​​​സം എ​​​​ട്ടു മ​​​​ണി​​​​ക്കൂ​​​​ർ ജോ​​​​ലി എ​​​​ന്ന ത​​​​ത്വം പോ​​​​ലും പു​​​​തി​​​​യ ലേ​​​​ബ​​​​ർ കോ​​​​ഡ് നി​​​​ഷേ​​​​ധി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു. ആ​​​​ധു​​​​നി​​​​ക സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ വി​​​​ക​​​​സി​​​​ച്ച പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ തൊ​​​​ഴി​​​​ൽ സ​​​​മ​​​​യം കു​​​​റ​​​​യ്ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണ് പ​​​​ല വി​​​​ക​​​​സി​​​​ത രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും കൈ​​​​ക്കൊ​​​​ള്ളു​​​​ന്ന​​​​ത്. അ​​​​പ്പോ​​​​ഴാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ൽ ഒ​​​​രു ദി​​​​വ​​​​സ​​​​ത്തെ തൊ​​​​ഴി​​​​ൽ സ​​​​മ​​​​യം 12 മ​​​​ണി​​​​ക്കൂ​​​​റാ​​​​യി ദീ​​​​ർ​​​​ഘി​​​​പ്പി​​​​ക്കാ​​​​ൻ നി​​​​യ​​​​മം ഉ​​​​ണ്ടാ​​​​ക്കി​​​​യ​​​​ത്.

പു​​​​തി​​​​യ കോ​​​​ഡി​​​​ൽ മി​​​​നി​​​​മം വേ​​​​ജ​​​​സി​​​​ന് പു​​​​റ​​​​മെ നാ​​​​ഷ​​​​ണ​​​​ൽ ഫ്ലോ​​​​ർ വേ​​​​ജ​​​​സ് എ​​​​ന്ന വേ​​​​ത​​​​ന ത​​​​ത്വം ഉ​​​​ൾ​​​​ക്കൊ​​​​ള്ളി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഫ്ലോ​​​​ർ വേ​​​​ജ​​​​സ് ദി​​​​വ​​​​സം 202 രൂ​​​​പ ആ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പ​​​​റ​​​​ഞ്ഞ​​​​ത്.

ഒ​​​​രു ദി​​​​വ​​​​സ​​​​ത്തെ ജോ​​​​ലി​​​​ക്ക് കു​​​​റ​​​​ഞ്ഞ​​​​ത് 700 രൂ​​​​പ​​​​യെ​​​​ങ്കി​​​​ലും വേ​​​​ത​​​​നം ല​​​​ഭി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം അ​​​​ട്ടി​​​​മ​​​​റി​​​​ച്ച് കേ​​​​ന്ദ്രം ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു.

Tags : Minister V. Sivankutty labor codes action

Recent News

Up