x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലെ​ടു​ക്കാ​ൻ 31 സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ത​യാ​റെ​ന്ന് മ​ന്ത്രി വാ​സ​വ​ൻ


Published: November 8, 2025 12:59 PM IST | Updated: November 8, 2025 12:59 PM IST

പാ​ല​ക്കാ​ട്: നെ​ല്ല് സം​ഭ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് 31 സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ അ​റി​യി​ച്ച​താ​യി മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ഴി നെ​ല്ല് സം​ഭ​രി​ക്കു​ന്ന​ത് ച​ർ​ച്ച ചെ​യ്യാ​ൻ ന​ട​ത്തി​യ മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി യോ​ഗം പൂ​ർ​ത്തി​യാ​യി. ഇ​തി​നു​ശേ​ഷം മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

ഉ​പ​സ​മി​തി യോ​ഗ​ത്തി​ൽ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ സം​ഘ​ങ്ങ​ൾ സ്വാ​ഗ​തം ചെ​യ്ത​താ​യും മ​ന്ത്രി അ​റി​യി​ച്ചു. ഗോ​ഡൗ​ൺ ഇ​ല്ലാ​ത്ത​വ​ർ​ക്ക് അ​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നും ബാ​ങ്കു​ക​ൾ മി​ല്ലു​ക​ൾ​ക്ക് നെ​ല്ല് കൊ​ടു​ക്കു​മെ​ന്നും മ​ന്ത്രി വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

നെ​ല്ല് സം​ഭ​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി സ​ബ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. യോ​ഗം ചേ​ർ​ന്ന ശേ​ഷം സൗ​ക​ര്യ പ്ര​ദ​മാ​യ ഗോ​ഡൗ​ണു​ക​ൾ ര​ണ്ട് ദി​വ​സ​ത്തി​ന​കം ക​ണ്ടെ​ത്തും. നെ​ല്ല് എ​ടു​ത്ത് ഒ​രാ​ഴ്ച​യ്ക്ക​കം ത​ന്നെ പ​ണം ന​ൽ​കു​ക​യും ചെ​യ്യും.

സ​പ്ലൈ​കോ​യ്ക്ക് ആ​വ​ശ്യ​മാ​യ ഫ​ണ്ട് ഉ​ണ്ട്. ഫ​ണ്ട് പ്ര​ശ്നം ഉ​ണ്ടെ​ങ്കി​ൽ കേ​ര​ള ബാ​ങ്ക് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് ന​ൽ​കും. മ​റ്റ് ജി​ല്ല​ക​ളി​ലും സ​മാ​ന മാ​തൃ​ക സ്വീ​ക​രി​ക്കു​ക​യും ഇ​തൊ​രു സ്ഥി​രം സം​വി​ധാ​ന​മാ​ക്കു​ക​യും ചെ​യ്യും. 1400 കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ കു​ടി​ശി​ക. നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്കു​ള്ള കാ​ര​ണം ഇ​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags : vn Vasavan Minister cooperative societies paddy

Recent News

Up