x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എ​ൽ​എ ഓ​ഫീ​സ് പൂ​ട്ടി, ഫോ​ൺ സ്വി​ച്ച് ഓ​ഫ് ; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ മു​ങ്ങി


Published: November 27, 2025 07:43 PM IST | Updated: November 27, 2025 07:47 PM IST

തി​രു​വ​ന​ന്ത​പു​രം: യു​വ​തി പീ​ഡ​ന പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ഒ​ളി​വി​ൽ പോ​യ​താ​യി സൂ​ച​ന. പാ​ല​ക്കാ​ട്ട് ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു രാ​ഹു​ൽ. എ​ന്നാ​ൽ പ​രാ​തി വ​ന്ന​തി​നു പി​ന്നാ​ലെ രാ​ഹു​ൽ എ​വി​ടെ​യാ​ണെ​ന്ന വി​വ​ര​മൊ​ന്നു​മി​ല്ല.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​ണ്. ഒ​രു ഫേ​സ്ബു​ക്ക് കു​റി​പ്പ് മാ​ത്ര​മാ​ണ് പ്ര​തി​ക​ര​ണ​മാ​യി ​വ​​ന്ന​ത്. പാ​ല​ക്കാ​ട്ടെ എം​എ​ൽ​എ ഓ​ഫീ​സ് പൂ​ട്ടി​യ നി​ല​യി​ലാ​ണ്. ഇ​ന്ന് രാ​ത്രി ത​ന്നെ പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി എ​ടു​ക്കാ​നാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം ഒ​രു​ങ്ങു​ന്ന​ത്.

യുവതി പ​രാ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി എ​ച്ച്.​വെ​ങ്കി​ടേ​ഷ് മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടി​രു​ന്നു. ഇ​തി​നി​ടെ രാ​ഹു​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് ശ്ര​മം ആ​രം​ഭി​ച്ചു. ഹൈ​ക്കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യി അ​ദ്ദേ​ഹം ബ​ന്ധ​പ്പെ​ട്ട​താ​യും സൂ​ച​ന​യു​ണ്ട്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് രാ​ഹു​ലി​നെ​തി​രേ ശ​ബ്‌​ദ​രേ​ഖ പു​റ​ത്തു​വ​ന്ന​ത്. പി​ന്നാ​ലെ മൂ​ന്നാം​ക​ക്ഷി​ക​ളു​ടെ പ​രാ​തി​യി​ൽ ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്തു. സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളാ​യി​രു​ന്നു ചു​മ​ത്തി​യി​രു​ന്ന​ത്.

ഇ​ര​യു​ടെ പ​രാ​തി ല​ഭി​ച്ച​തോ​ടെ കേ​സി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​കും. രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റും ഉ​ട​നു​ണ്ടാ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

Tags : sexual harassment police case rahul mamkoottathil mla office closed palakkad mla anticipatory bail

Recent News

Up