കൊച്ചി: സാബു എം. ജേക്കബ് ട്വന്റി-20 പാര്‍ട്ടി പിരിച്ചു വിടുകയോ രാജിവച്ച് പുറത്തുപോവുകയോ ചെയ്യണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സാബു ജേക്കബിന്റെ എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ പാര്‍ട്ടിയിലെ അംഗങ്ങള്‍ രാജിവച്ച് പോകുന്നതിനിടെയാണ് ഡിസിസി അധ്യക്ഷന്റെ പ്രതികരണം.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ കരിനിയമം ചുമത്തി ജയിലില്‍ അടച്ചവര്ക്കൊപ്പമാണ് സാബു. സാബു എൻഡിഎ മുന്നണിയിൽ ചേരാൻ കാരണം ഇഡി നോട്ടീസ് കിട്ടിയ ശേഷമാണ് എന്‍ഡിഎയില്‍ ചേര്‍ന്നത് എന്നാണ് ഷിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ജയിലില്‍ കിടക്കുന്നത് ഒഴിവാക്കാനാണ് സാബു ബിജെപിക്ക് അടിയറവ് പറഞ്ഞത്. ഇഡിയുടെ നോട്ടീസ് കിട്ടിയ ശേഷമാണ് സാബു എന്‍ഡിഎയില്‍ ചേര്‍ന്നത്. എത്ര മോശമായിട്ടാണ് ഇയാള്‍ രാഷ്ട്രീയ നേതാക്കളെയും പൊതുപ്രവര്‍ത്തകരെയും അധിക്ഷേപിച്ചത്.
എല്ലാവരും അഴിമതിക്കാരാണ്, ഈ നാടിന് ഒരു ഗുണവും ചെയ്യാത്തവരാണെന്ന് അധിക്ഷേപിച്ച സാബു എന്തുകൊണ്ടാണ് ലോകത്തിലെ തന്നെ വലിയ ഫാസിസ്റ്റ് സംഘടനയായ ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപിയുടെ ഭാഗമാകാന്‍ തീരുമാനിച്ചത്. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരേ ബിജെപിയും മറ്റ് തീവ്രഹിന്ദു സംഘടനകളും കടുത്ത ആക്രമണം നടത്തുന്ന കാലത്താണ് സാബു അവർക്കൊപ്പം പോയി ചേർന്നതെന്നും ഷിയാസ് പരിഹസിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പോടു കൂടി ട്വന്റി-20 എന്ന പാർട്ടി ഇല്ലാതായി. മത്സരിച്ച പലയിടത്തും അവർക്ക് കെട്ടിവച്ച പണം പോലും നഷ്ടമായി. പാർട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ട് നിൽക്കുന്ന സാഹചര്യത്തിലാണ് സാബു എൻഡിഎയ്ക്കൊപ്പം പോയതെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
Tags : congress ernakulam dcc ernakulam dcc president Muhammed Shias Sabu M Jacob