x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മും​ബൈ-തി​രു​വ​ന​ന്ത​പു​രം ക്രി​സ്മ​സ് സ്പെ​ഷ​ൽ ട്രെ​യി​ൻ 18 മു​ത​ൽ


Published: December 13, 2025 01:31 AM IST | Updated: December 13, 2025 01:31 AM IST

കൊ​​​ല്ലം: ക്രി​​​സ്മ​​​സ്, ന്യൂ ​​​ഇ​​​യ​​​ർ അ​​​വ​​​ധി​​​ക്ക് മും​​​ബൈ​​​യി​​​ൽനി​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് മം​​​ഗ​​​ലാ​​​പു​​​രം, തൃ​​​ശൂ​​​ർ, കോ​​​ട്ട​​​യം വ​​​ഴി സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ച് സെ​​​ൻ​​​ട്ര​​​ൽ റെ​​​യി​​​ൽ​​​വേ. കേ​​​ര​​​ള​​​ത്തി​​​ൽ 18 സ്റ്റോ​​​പ്പു​​​ക​​​ളു​​​മാ​​​യി ലോ​​​ക​​​മാ​​​ന്യ തി​​​ല​​​ക് ടെ​​​ർ​​​മി​​​ന​​​സ് സ്റ്റേ​​​ഷ​​​നി​​​ൽനി​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കാ​​​ണ് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ്.

18 മു​​​ത​​​ൽ ജ​​​നു​​​വ​​​രി 10 വ​​​രെ ഇ​​​രു​​​ദി​​​ശ​​​ക​​​ളി​​​ലേ​​​ക്കു​​​മാ​​​യി എ​​​ട്ട് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് ന​​​ട​​​ത്തു​​​ക. ട്രെ​​​യി​​​ൻ ന​​​മ്പ​​​ർ 01171 ലോ​​​ക​​​മാ​​​ന്യ തി​​​ല​​​ക് ടെ​​​ർ​​​മി​​​ന​​​സ് - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ർ​​​ത്ത് എ​​​ക്സ്പ്ര​​​സ് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ ഡി​​​സം​​​ബ​​​ർ 18 മു​​​ത​​​ൽ ജ​​​നു​​​വ​​​രി എ​​​ട്ട് വ​​​രെ വ്യാ​​​ഴാ​​​ഴ്ച​​​ക​​​ളി​​​ൽ വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നാ​​​ണ് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ക.

തു​​​ട​​​ർ​​​ന്ന് പി​​​റ്റേ​​​ന്ന് (വെ​​​ള്ളി​​​യാ​​​ഴ്ച​​​ക​​​ളി​​​ൽ) രാ​​​ത്രി 11.30ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ർ​​​ത്തി​​​ൽ എ​​​ത്തി​​​ച്ചേ​​​രും. ഡി​​​സം​​​ബ​​​ർ 18, 25, 2026 ജ​​​നു​​​വ​​​രി ഒ​​​ന്ന്, എ​​​ട്ട് തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് മും​​​ബൈ​​​യി​​​ൽ നി​​​ന്നു​​​ള്ള സ​​​ർ​​​വീ​​​സ് മ​​​ട​​​ക്ക​​​യാ​​​ത്ര 01172 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ർ​​​ത്ത് (കൊ​​​ച്ചു​​​വേ​​​ളി )-ലോ​​​ക​​​മാ​​​ന്യ തി​​​ല​​​ക് ടെ​​​ർ​​​മി​​​ന​​​സ് സ്പെ​​​ഷ​​​ൽ ഡി​​​സം​​​ബ​​​ർ 20 മു​​​ത​​​ൽ ജ​​​നു​​​വ​​​രി 10 വ​​​രെ ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ലാ​​​ണ് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ക.

ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം 4:20ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ർ​​​ത്തി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ൻ തി​​​ങ്ക​​​ളാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ ഒ​​​ന്നി​​​ന് മും​​​ബൈ​​​യി​​​ലെ​​​ത്തി​​​ച്ചേ​​​രും.​​​

ഒ​​​രു എ​​​സി ടു ​​​ട​​​യ​​​ർ, ആ​​​റ് എ​​​സി ത്രീ ​​​ട​​​യ​​​ർ, ഒ​​​ൻ​​​പ​​​ത് സ്ലീ​​​പ്പ​​​ർ ക്ലാ​​​സ്, നാ​​​ല് ജ​​​ന​​​റ​​​ൽ സെ​​​ക്ക​​​ൻ​​​ഡ് ക്ലാ​​​സ്, ഒ​​​രു ഭി​​​ന്ന​​​ശേ​​​ഷി സൗ​​​ഹൃ​​​ദ സെ​​​ക്ക​​​ൻ​​​ഡ് ക്ലാ​​​സ് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് സ്പെ​​​ഷൽ ട്രെ​​​യി​​​നി​​​ന്‍റെ കോ​​​ച്ച് പൊ​​​സി​​​ഷ​​​ൻ. ട്രെ​​​യി​​​നി​​​ന്‍റെ അ​​​ഡ്വാ​​​ൻ​​​സ് ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

Tags : Christmas Special Train Mumbai-Thiruvananthapuram Central railway

Recent News

Up