x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ണ്ട​ക്കൈ -ചൂ​ര​ല്‍​മ​ല പു​ന​ര​ധി​വാ​സം; ഫെ​ബ്രു​വ​രി​യോ​ടെ ആ​ദ്യ​ഘ​ട്ടം പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി


Published: January 1, 2026 09:26 PM IST | Updated: January 1, 2026 09:26 PM IST

തി​രു​വ​ന​ന്ത​പു​രം: മു​ണ്ട​ക്കൈ-​ചൂ​ര​ല്‍​മ​ല ദു​ര​ന്തം ഓ​ര്‍​മ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു പു​തു​വ​ര്‍​ഷ പി​റ​വി ദി​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ര്‍​ത്താ​സ​മ്മേ​ള​നം. ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ള്‍ ഒ​റ്റ മ​ന​സോ​ടെ വ​യ​നാ​ട് മു​ണ്ട​ക്കൈ ദു​ര​ന്ത​ബാ​ധി​ത​രോ​ടൊ​പ്പം നി​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ദു​ര​ന്ത​ബാ​ധി​ത​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന് ക​ല്‍​പ്പ​റ്റ ബൈ​പ്പാ​സി​ന് സ​മീ​പം ഏ​റ്റെ​ടു​ത്ത എ​ല്‍​സ്റ്റ​ണ്‍ എ​സ്‌​റ്റേ​റ്റ് ഭൂ​മി​യി​ല്‍ ടൗ​ണ്‍​ഷി​പ്പ് നി​ര്‍​മാ​ണം ദ്രു​ത​ഗ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

410 വീ​ടു​ക​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഉ​ള്‍​ക്കൊ​ള്ളു​ന്ന​താ​ണ് ടൗ​ണ്‍​ഷി​പ്പ്. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന ത​ര​ത്തി​ല്‍ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങു​ന്ന രീ​തി​യി​ലാ​ണ് നി​ര്‍​മാ​ണം. ഫെ​ബ്രു​വ​രി​യോ​ടെ ആ​ദ്യ​ഘ​ട്ടം പൂ​ര്‍​ത്തി​യാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

207 വീ​ടു​ക​ളു​ടെ വാ​ര്‍​പ്പ് പൂ​ര്‍​ത്തി​യാ​യ​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ബാ​ക്കി വീ​ടു​ക​ളു​ടെ പ​ണി​ക​ള്‍ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മു​ന്നൂ​റോ​ളം വീ​ടു​ക​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും പൂ​ര്‍​ത്തീ​ക​രി​ച്ച് ഒ​ന്നാം ഘ​ട്ട​മാ​യി ഫെ​ബ്രു​വ​രി​യി​ല്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് കൈ​മാ​റു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags : Mundakai Chooralmala rehabilitation First phase completed February Chief Minister

Recent News

Up