x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുസ്‌ലിം പുരുഷന്മാരുടെ രണ്ടാം വിവാഹം: ആദ്യഭാര്യ എതിര്‍ത്താല്‍ രജിസ്‌ട്രേഷന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി


Published: November 5, 2025 01:29 AM IST | Updated: November 5, 2025 01:29 AM IST

കൊ​​ച്ചി: മു​​സ്‌ലിം ​​പു​​രു​​ഷ​​ന്മാ​​ര്‍ ര​​ണ്ടാം​​വി​​വാ​​ഹം ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യ​​ണ​​മെ​​ങ്കി​​ല്‍ ബ​​ന്ധ​​പ്പെ​​ട്ട അ​​ഥോ​​റി​​റ്റി ആ​​ദ്യഭാ​​ര്യ​​യു​​ടെ വാ​​ദം കൂ​​ടി കേ​​ള്‍ക്ക​​ണ​​മെ​​ന്ന് ഹൈ​​ക്കോ​​ട​​തി. ര​​ണ്ടാം വി​​വാ​​ഹ​​ത്തെ ആ​​ദ്യ ഭാ​​ര്യ എ​​തി​​ര്‍ത്താ​​ല്‍, ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ അ​​നു​​വ​​ദി​​ക്ക​​രു​​ത്.

വി​​ഷ​​യം സി​​വി​​ല്‍ കോ​​ട​​തി​​യു​​ടെ തീ​​ര്‍പ്പി​​ന് വി​​ട​​ണ​​മെ​​ന്നും ജ​​സ്റ്റീ​​സ് പി.​​വി. കു​​ഞ്ഞു കൃ​​ഷ്ണ​​ന്‍ വ്യ​​ക്ത​​മാ​​ക്കി.​​വി​​വാ​​ഹ ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ നി​​ഷേ​​ധി​​ച്ച പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ന​​ട​​പ​​ടി​​ക്കെ​​തി​​രേ ക​​ണ്ണൂ​​ര്‍ ക​​രു​​മ​​ത്തൂ​​ര്‍ മു​​ഹ​​മ്മ​​ദ് ഷ​​രീ​​ഫും ര​​ണ്ടാം ഭാ​​ര്യ​​യും സ​​മ​​ര്‍പ്പി​​ച്ച ഹ​​ര്‍ജി ത​​ള്ളി​​യ ഉ​​ത്ത​​ര​​വി​​ലാ​​ണ് നി​​രീ​​ക്ഷ​​ണം.

2017ലാ​​ണ് ഇ​​വ​​ര്‍ മ​​താ​​ചാ​​ര​​പ്ര​​കാ​​രം വി​​വാ​​ഹി​​ത​​രാ​​യ​​ത്. യു​​വാ​​വി​​ന്‍റെ ആ​​ദ്യ വി​​വാ​​ഹ​​ബ​​ന്ധം നി​​ല​​നി​​ല്‍ക്കു​​ക​​യാ​​ണ്. ഇ​​ക്കാ​​ര്യം ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് തൃ​​ക്ക​​രി​​പ്പൂ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി വി​​വാ​​ഹ ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ നി​​ര​​സി​​ച്ച​​ത്. മു​​സ്‌ലിം ​​വ്യ​​ക്തി നി​​യ​​മ​​പ്ര​​കാ​​രം പു​​രു​​ഷ​​ന് ബ​​ഹു​​ഭാ​​ര്യ​​ത്വം അ​​നു​​വ​​ദി​​ക്കു​​ന്നു​​ണ്ടെ​​ന്നാ​​യി​​രു​​ന്നു ഹ​​ര്‍ജി​​ക്കാ​​രു​​ടെ വാ​​ദം. അ​​തി​​നാ​​ല്‍ വി​​വാ​​ഹം ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത് ന​​ല്‍കാ​​ന്‍ നി​​ര്‍ദേ​​ശി​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടു.

എ​​ന്നാ​​ല്‍ പ്ര​​ത്യേ​​ക സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ല്‍ മാ​​ത്ര​​മാ​​ണ് ബ​​ഹു​​ഭാ​​ര്യ​​ത്വം അ​​നു​​വ​​ദി​​ക്കു​​ന്ന​​തെ​​ന്ന് കോ​​ട​​തി പ​​റ​​ഞ്ഞു. എ​​ല്ലാ ഭാ​​ര്യ​​മാ​​രോ​​ടും നീ​​തി പു​​ല​​ര്‍ത്താ​​നും പോ​​റ്റാ​​നും ക​​ഴി​​യ​​ണ​​മെ​​ന്ന് നി​​ഷ്‌​​ക​​ര്‍ഷി​​ച്ചി​​ട്ടു​​ണ്ട്. ലിം​​ഗ​​സ​​മ​​ത്വം ഭ​​ര​​ണ​​ഘ​​ട​​ന ന​​ല്‍കു​​ന്ന അ​​വ​​കാ​​ശ​​മാ​​ണ്. പു​​രു​​ഷ​​ന് മേ​​ധാ​​വി​​ത്വ​​മി​​ല്ല. അ​​തു​​കൊ​​ണ്ട് രാ​​ജ്യ​​ത്തെ നി​​യ​​മ​​പ്ര​​കാ​​ര​​മു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ക്ക് അ​​പേ​​ക്ഷി​​ക്കു​​മ്പോ​​ള്‍ ഭ​​ര​​ണ​​ഘ​​ട​​ന​​യെ ബ​​ഹു​​മാ​​നി​​ക്ക​​ണം. വ്യ​​ക്തി നി​​യ​​മ​​ങ്ങ​​ളേ​​ക്കാ​​ള്‍ മു​​ക​​ളി​​ലാ​​ണ് ഭ​​ര​​ണ​​ഘ​​ട​​ന​​യെ​​ന്നും കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി.

Tags : Muslim men's second marriag High Court says

Recent News

Up