x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ഐ​ആ​റി​നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കും: എം.​വി.​ഗോ​വി​ന്ദ​ൻ


Published: November 15, 2025 07:56 PM IST | Updated: November 15, 2025 08:24 PM IST

തി​രു​വ​ന​ന്ത​പു​രം: എ​സ്‌​ഐ​ആ​റി​നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ഉ​പ​യോ​ഗി​ച്ച് ഒ​രു​കൂ​ട്ടം വോ​ട്ട​ർ​മാ​രെ ബോ​ധ​പൂ​ർ​വം നീ​ക്കം ചെ​യ്യാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്.

ഫ​ല​പ്ര​ദ​മാ​യി ഫോം ​വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. 80 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യെ​ന്നാ​ണ് ക​മ്മീ​ഷ​ൻ പ​റ​യു​ന്ന​ത്. എ​ത്ര​ത്തോ​ളം നി​യ​മ​യു​ദ്ധം ന​ട​ത്താ​ൻ ക​ഴി​യു​മോ അ​ത്ര​യും മു​ന്നോ​ട്ടു പോ​കും.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ‌ ക്ഷാ​മം ചൂ​ണ്ടി​ക്കാ​ട്ടി എ​സ്ഐ​ആ​ർ ന​ട​പ​ടി​ക്കെ​തി​രെ സം​സ്‌​ഥാ​ന സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : sir mv govindan cpim supreme court

Recent News

Up