x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രക്ത സമ്മർദത്തിൽ വ്യ​തി​യാ​നം; എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ ആ​ശു​പ​ത്രി​യി​ൽ


Published: December 27, 2025 10:22 AM IST | Updated: December 27, 2025 10:40 AM IST

കോ​ഴി​ക്കോ​ട്: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കോ​ൺ​ഗ്ര​സ് നേ​താ​വ് എ​ൻ. സു​ബ്ര​ഹ്മ​ണ്യ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് നി​ർ​മ​ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ രക്ത സമ്മർദത്തിൽ വ്യ​തി​യാ​നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് മ​രു​ന്ന് ന​ൽ​കി.

സു​ബ്ര​ഹ്മ​ണ്യ​നെ ഉ​ട​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കി​ല്ലെ​ന്നാ​ണ് സൂ​ച​ന. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ലെ പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും എ​ഐ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​തി​നാ​ണ് എ​ൻ. സു​ബ്ര​ഹ്മ​ണ്യ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക​ലാ​പ ആ​ഹ്വാ​ന​ത്തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​ന്ന് രാ​വി​ലെ ചേ​വാ​യൂ​ർ പോ​ലീ​സ് അ​ദ്ദേ​ഹ​ത്തെ വീ​ട്ടി​ലെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Tags : N. Subramanian congress hospitalized

Recent News

Up