x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത വി​ക​സ​നം; കേ​ന്ദ്ര സ​ർ​ക്കാ​രി​ന് പ​ണം ന​ൽ​കി​യ​ത് കി​ഫ്ബി വ​ഴി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി


Published: November 29, 2025 03:17 AM IST | Updated: November 29, 2025 03:17 AM IST

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി കേ​ര​ളം കേ​ന്ദ്ര​ത്തി​ന് 5,580 കോ​ടി രൂ​പ ന​ൽ​കി​യെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു സം​സ്ഥാ​നം ദേ​ശീ​യ​പാ​താ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കേ​ന്ദ്ര​ത്തി​ന് ഫ​ണ്ട് ന​ൽ​കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 

സം​സ്ഥാ​ന സ​ർ​ക്കാ​ർ കി​ഫ്‌​ബി വ​ഴി​യാ​ണ് ഈ ​തു​ക ദേ​ശീ​യ​പാ​താ അ​തോ​റി​റ്റി​ക്ക് ന​ൽ​കി​യ​ത്. കി​ഫ്‌​ബി​യു​ടെ ക​മ്പോ​ള വാ​യ്പ കേ​ര​ള​ത്തി​ന്‍റെ ക​ട​പ​രി​ധി​യി​ൽ പെ​ടു​ത്തു​ക​യാ​ണ് പി​ന്നീ​ട് കേ​ന്ദ്ര സ​ർ​ക്കാ​ർ ചെ​യ്ത​തെ​ന്നും പി​ണ​റാ​യി വ്യ​ക്ത​മാ​ക്കി.

2014ൽ ​യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ഉ​പേ​ക്ഷി​ച്ചു​പോ​യ പ്ര​വൃ​ത്തി പി​ന്നീ​ട് 2016ൽ ​അ​ധി​കാ​ര​ത്തി​ൽ വ​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് ഇ​ച്ഛാ​ശ​ക്തി​യോ​ടെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ഇ​തി​നി​ടെ പ​ല പ്ര​തി​ലോ​മ ശ​ക്തി​ക​ളും ദേ​ശീ​യ​പാ​താ വി​ക​സ​നം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നും അ​തി​ലൊ​ന്നും പ​ത​റാ​തെ പൊ​തു​ജ​ന​പി​ന്തു​ണ​യോ​ടെ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​യ​താ​യും പി​ണ​റാ​യി വി​ജ​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : KIIFB National Highway pinarayi vijayan Central Government

Recent News

Up