x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജപുരം സെന്‍റ് പയസ് ടെൻത് കോളജിൽ‌ ദേശീയ സെമിനാറിന് തുടക്കം


Published: January 21, 2026 02:48 AM IST | Updated: January 21, 2026 02:48 AM IST

രാ​​​ജ​​​പു​​​രം: രാ​​​ജ​​​പു​​​രം സെ​​​ന്‍റ് പ​​​യ​​​സ് ടെ​​​ൻ​​​ത് കോ​​​ള​​​ജി​​​ൽ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ​​​യും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ​​​യും സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ൽ നീ​​​തി​​​ന്യാ​​​യ വ്യ​​​വ​​​സ്ഥ​​​യും മാ​​​ധ്യ​​​മ​​​ങ്ങ​​​ളും വ​​​ഹി​​​ക്കു​​​ന്ന പ​​​ങ്ക് എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന ദ്വി​​​ദി​​​ന ദേ​​​ശീ​​​യ സെ​​​മി​​​നാ​​​റി​​​നു തു​​​ട​​​ക്ക​​​മാ​​​യി.

ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഓ​​​ഫ് കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, ഇ​​​ല​​​ക്ട​​​റ​​​ൽ ലി​​​റ്റ​​​റ​​​സി ക്ല​​​ബ്, ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി അ​​​ഫ​​​യേ​​​ഴ്സ് എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന സെ​​​മി​​​നാ​​​ർ രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​ൻ എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ മെ​​​ത്രാ​​​നും കോ​​​ള​​​ജ് മാ​​​നേ​​​ജ​​​രു​​​മാ​​​യ മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.വികാരി ജനറല്‍ ഫാ. ​​​മൈ​​​ക്കി​​​ൾ വെ​​​ട്ടി​​​ക്കാ​​​ട്ട്, ഡോ. ​​​ബി.​​​എ​​​സ്. ആ​​​ശാ​​​ല​​​ക്ഷ്മി, ഡോ. ​​​ഷീ​​​ന ഷു​​​ക്കൂ​​​ർ എ​​​ന്നി​​​വ​​​ർ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

പ്രി​​​ൻ​​​സി​​​പ്പ​​​ൽ പ്ര​​​ഫ. ഡോ. ​​​ബി​​​ജു ജോ​​​സ​​​ഫ്, സെ​​​മി​​​നാ​​​ർ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ഡോ. ​​​പി.​​​എ. ബി​​​ബി​​​ൻ, പി​​​ടി​​​എ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​യി​​​ൻ പി. ​​​വ​​​ർ​​​ഗീ​​​സ്, കോ​​​ള​​​ജ് യൂ​​​ണി​​​യ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​ആ​​​ന​​​ന്ദ്, അ​​​ധ്യാ​​​പ​​​ക​​​രാ​​​യ ഡോ. ​​​ടി. ജി​​​ജി കു​​​മാ​​​രി, ഡോ. ​​​എ​​​ൻ.​​​വി. വി​​​നോ​​​ദ്. ഡോ. ​​​അ​​​ഖി​​​ൽ തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. സെ​​​മി​​​നാ​​​ർ ഇ​​​ന്ന് സ​​​മാ​​​പി​​​ക്കും.

Tags : Rajapuram St. Pius X College National Seminar

Recent News

Up