x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​റ്റി​വി​റ്റി കാ​ർ​ഡ് ബി​ൽ 24ന് ​നി​യ​മ​സ​ഭ​യി​ൽ


Published: February 19, 2026 02:38 AM IST | Updated: February 19, 2026 02:38 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ഔ​​​ദ്യോ​​​ഗി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കും ആ​​​ധി​​​കാ​​​രി​​​ക രേ​​​ഖ​​​യാ​​​യി പൗ​​​ര​​​ന്മാ​​​ർ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന നേ​​​റ്റി​​​വി​​​റ്റി കാ​​​ർ​​​ഡി​​​ന് നി​​​യ​​​മ പ്രാ​​​ബ​​​ല്യം ന​​​ൽ​​​കു​​​ന്നു. ഇതി​​​നു​​​ള്ള ബി​​​ൽ 24നു ​​​നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്ക് എ​​​ത്തും. അ​​​തേ ദി​​​വ​​​സം ത​​​ന്നെ നി​​​യ​​​മ പ്രാ​​​ബ​​​ല്യം ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യു​​​മോ എ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കേ​​​ണ്ട ബി​​​ല്ലി​​​ന്‍റെ ക​​​ര​​​ടി​​​ന് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി.

പൗ​​​ര​​​ത്വ​​​രേ​​​ഖ​​​ക​​​ൾ കേ​​​ന്ദ്രം ക​​​ർ​​​ശ​​​ന​​​മാ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ എ​​​ല്ലാ കേ​​​ര​​​ളീ​​​യ​​​ർ​​​ക്കും നേ​​​റ്റി​​​വി​​​റ്റി കാ​​​ർ​​​ഡ് ന​​​ൽ​​​കു​​​ന്ന​​​ത്. ഏ​​​തെ​​​ങ്കി​​​ലും പ്ര​​​ത്യേ​​​ക ആ​​​വ​​​ശ്യ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ്ഥി​​​ര​​​താ​​​മ​​​സം തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നേ​​​റ്റി​​​വി​​​റ്റി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റാ​​​ണ് ഇ​​​പ്പോ​​​ൾ റ​​​വ​​​ന്യു വ​​​കു​​​പ്പ് ന​​​ൽ​​​കി​​​വ​​​രു​​​ന്ന​​​ത്. ഇ​​​തി​​​നു പ​​​ക​​​ര​​​മാ​​​ണ് സ്ഥി​​​ര​​​മാ​​​യ നേ​​​റ്റി​​​വി​​​റ്റി കാ​​​ർ​​​ഡെ​​​ന്ന് ബി​​​ല്ലി​​​ൽ വ്യ​​​വ​​​സ്ഥ​​​യു​​​ണ്ട്.

വിലാസം തെളിയിക്കാൻ ഉപയോഗിക്കാം

റേ​​​ഷ​​​ൻ കാ​​​ർ​​​ഡ്, ചി​​​കി​​​ത്സാ ആ​​​വ​​​ശ്യം തു​​​ട​​​ങ്ങി വി​​​ലാ​​​സം തെ​​​ളി​​​യി​​​ക്കാ​​​നു​​​ള്ള നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള രേ​​​ഖ​​​യാ​​​യി കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​കും. ഒ​​​രാ​​​ളു​​​ടെ അ​​​ച്ഛ​​​നോ അ​​​മ്മ​​​യോ കേ​​​ര​​​ളീ​​​യ​​​രാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് കാ​​​ർ​​​ഡ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. നേ​​​റ്റീ​​​വ് എ​​​ന്നാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ ജ​​​നി​​​ച്ച് വി​​​ദേ​​​ശ പൗ​​​ര​​​ത്വം സ്വീ​​​ക​​​രി​​​ക്കാ​​​ത്ത​​​വ​​​രോ, ത​​​ങ്ങ​​​ളു​​​ടെ പൂ​​​ർ​​​വി​​​ക​​​രി​​​ൽ ഒ​​​രാ​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ ജ​​​നി​​​ച്ച​​​വ​​​രും വി​​​ദേ​​​ശ പൗ​​​ര​​​ത്വം സ്വീ​​​ക​​​രി​​​ക്കാ​​​ത്ത​​​വ​​​രും ആ​​​യി​​​രി​​​ക്ക​​​ണം. വി​​​ദേ​​​ശ പൗ​​​ര​​​ത്വം സ്വീ​​​ക​​​രി​​​ച്ച​​​വ​​​ർ​​​ക്ക് നേ​​​റ്റി​​​വി​​​റ്റി കാ​​​ർ​​​ഡി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടാ​​​കി​​​ല്ല.

വി​​​ദേ​​​ശ പൗ​​​ര​​​ത്വം സ്വീ​​​ക​​​രിച്ചാൽ അ​​​സാ​​​ധു​​​

നേ​​​റ്റി​​​വി​​​റ്റി കാ​​​ർ​​​ഡ് ല​​​ഭി​​​ച്ച ശേ​​​ഷം വി​​​ദേ​​​ശ പൗ​​​ര​​​ത്വം സ്വീ​​​ക​​​രി​​​ക്കു​​​ന്ന പ​​​ക്ഷം കാ​​​ർ​​​ഡ് അ​​​സാ​​​ധു​​​വാ​​​കും. തൊ​​​ഴി​​​ൽ, ജീ​​​വ​​​നോ​​​പാ​​​ധി സം​​​ബ​​​ന്ധ​​​മാ​​​യ മ​​​റ്റു കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ലോ മാ​​​താ​​​പി​​​താ​​​ക്ക​​​ളോ പൂ​​​ർ​​​വി​​​ക​​​രോ കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്താ​​​യി​​​രി​​​ക്കു​​​ന്പോ​​​ൾ അ​​​വി​​​ടെ ജ​​​നി​​​ച്ച​​​വ​​​രേ​​​യും (വി​​​ദേ​​​ശ പൗ​​​ര​​​ത്വം ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​രെ) നേ​​​റ്റീ​​​വ് ആ​​​യി ക​​​ണ​​​ക്കാ​​​ക്കും.

കാ​​​ർ​​​ഡ് അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ ചു​​​മ​​​ത​​​ല​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ത​​​ഹ​​​സി​​ൽ​​​ദാ​​​റാ​​​ണ്. എ​​​ന്നാ​​​ൽ നേ​​​റ്റി​​​വി​​​റ്റി കാ​​​ർ​​​ഡ് ര​​​ജി​​​സ്റ്റ​​​ർ ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സി​​​ൽ സൂ​​​ക്ഷി​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്ന് നി​​​യ​​​മം വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്നു. കാ​​​ർ​​​ഡ് ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ മു​​​ന്പാ​​​കെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. നി​​​ല​​​വി​​​ലു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മേ സ​​​ർ​​​ക്കാ​​​ർ കാ​​​ലാ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ നി​​​ർ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ൾ നേ​​​റ്റി​​​വി​​​റ്റി കാ​​​ർ​​​ഡി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും.

നേ​​​റ്റി​​​വി​​​റ്റി കാ​​​ർ​​​ഡ് ആ​​​വ​​​ശ്യ​​​മു​​​ള്ള ഏ​​​തൊ​​​രു വ്യ​​​ക്തി​​​യും നി​​​ർ​​​ണ​​​യി​​​ക്ക​​​പ്പെ​​​ട്ട രീ​​​തി​​​യി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ മു​​​ന്പാ​​​കെ നി​​​ശ്ചി​​​ത​​​ഫോ​​​റ​​​ത്തി​​​ൽ രേ​​​ഖ​​​ക​​​ളും ഫീ​​​സും സ​​​ഹി​​​തം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

Tags : Legislative Assembly Nativity Card Bill

Recent News

Up