x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെല്യക്കാട്ട് മഹാദേവൻ ചരിഞ്ഞു


Published: January 3, 2026 01:34 AM IST | Updated: January 3, 2026 01:34 AM IST

കൊച്ചി: തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു. പെരുമ്പാവൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതും തുറുപ്പുഗുലാൻ സിനിമയിലൂടെ ശ്രദ്ധേയനായ നെല്ലിക്കാട്ട് മഹാദേവൻ എന്ന ആനയാണ് ചരിഞ്ഞത്.

ഉത്സവത്തിന് എത്തിയ ആന ലോറിയിൽ നിന്ന് ഇറക്കുന്ന സമയത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ആനയുടെ പോസ്റ്റുമോർട്ടം ഇന്ന് പെരുന്തോട് ഫോറസ്റ്റ് സ്റ്റേഷന് കീഴിലുള്ള സ്ഥലത്ത് നടക്കും.

മമ്മൂട്ടി നായകനായ തുറുപ്പുഗുലാൻ എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം ഒരു പാട്ടിലും ഏതാനും രംഗങ്ങളിലും നെല്ലിക്കോട്ട് മഹാദേവൻ ഉണ്ടായിരുന്നു.

Tags : elephant dead

Recent News

Up