കൊച്ചി: മലയാളത്തിലെ ആദ്യ വാർത്താ വെബ്സൈറ്റായ ദീപിക ഡോട്ട് കോമിന്റെ നവീകരിച്ച വെബ്സൈറ്റ് റീ ലോഞ്ച് ചെയ്തു. തൃക്കാക്കര റിക്കാ ക്ലബിൽ നടത്തിയ ചടങ്ങ് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ.മൈക്കിൾ വെട്ടിക്കാട്ട് അതിഥികൾക്ക് സ്വാഗതം ആശംസിച്ചു.
ന്യൂസ് പോർട്ടലിന്റെ റീലോഞ്ചിംഗ് വ്യവസായ മന്ത്രി പി. രാജീവ് നിർവഹിച്ചു. ദീപിക ഓൺലൈൻ ന്യൂസ് ചാനൽ നടൻ നരെയ്ൻ സ്വിച്ച് ഓൺ ചെയ്തു. ദീപിക മ്യൂസിക് ചാനൽ സിഎംഐ പ്രിയോർ ജനറൽ റവ. ഡോ. തോമസ് ചാത്തംപറമ്പിൽ ലോഞ്ച് ചെയ്തു.

രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ് അധ്യക്ഷ പ്രസംഗം നടത്തി. ഹൈബി ഈഡൻ എംപി ആശംസ അറിയിച്ചു.
ദീപിക ന്യൂസ് പോർട്ടലിന്റെ 28 വർഷം നീളുന്ന ചരിത്രം ചീഫ് എഡിറ്റർ റവ.ഡോ. ജോർജ് കുടിലിൽ അവതരിപ്പിച്ചു.
രാഷ്ട്രദീപിക ലിമിറ്റഡ് വൈസ് ചെയർമാൻ ഡെന്നി തോമസ് വട്ടക്കുന്നേൽ ആശംസയും ജനറൽ മാനേജർ ഫാ. ജിനോ പുന്നമറ്റത്തിൽ നന്ദിയും അറിയിച്ചു.

ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ സംവിധാനങ്ങളോടെയാണ് ദീപിക. കോം വായനക്കാർക്കായി അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. കൂടുതൽ വേഗവും വായനാസുഖവും പകരുന്ന വിന്യാസമാണ് വെബ്സൈറ്റിനായി തയാറാക്കിയിരിക്കുന്നത്.
മാനന്തവാടി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഐടി സ്ഥാപനമായ കോർഹബ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് പുതിയ ന്യൂസ് പോർട്ടലിന്റെ വിപുലീകരണം നിർവഹിച്ചത്.
കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിന്റെയും ഇൻഫോപാർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഐലീഫ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും സാങ്കേതിക സഹകരണവും ലഭിച്ചിട്ടുണ്ട്.
Tags : Deepika.com Michael Vettickatt news malayalam news p rajeev deepika deepika news relaunch hiby edan music channel online news channel mar raphael thattil deepika news portal