x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ പ​ഞ്ചാ​യ​ത്തുകൾക്ക് പു​തി​യ നേ​തൃ​ത്വം


Published: December 28, 2025 02:33 AM IST | Updated: December 28, 2025 02:33 AM IST

തി​​​​​​​​​​​​രു​​​​​​​​​​​​വ​​​​​​​​​​​​ന​​​​​​​​​​​​ന്ത​​​​​​​​​​​​പു​​​​​​​​​​​​രം

ജി​​​​​​​​​​​​ല്ലാ പ​​​​​​​​​​​​ഞ്ചാ​​​​​​​​​​​​യ​​​​​​​​​​​​ത്ത് പ്ര​​​​​​​​​​​​സി​​​​​​​​​​​​ഡ​​​​​​​​​​​​ന്‍റാ​​​​​​​​​​​യി എ​​​​​​​​​​​​ല്‍​ഡി​​​​​​​​​​​​എ​​​​​​​​​​​​ഫി​​​​​​​​​​​​ലെ വി. ​​​​​​​​​​​​പ്രി​​​​​​​​​​​​യ​​​​​​​​​​​​ദ​​​​​​​​​​​​ര്‍​ശി​​​​​​​​​​​​നി അ​​​​​​​​​​​​ധി​​​​​​​​​​​​കാ​​​​​​​​​​​​ര​​​​​​​​​​​​മേ​​​​​​​​​​​​റ്റു. ക​​​​​​​​​​​​ല്ല​​​​​​​​​​​​മ്പ​​​​​​​​​​​​ലം ഡി​​​​​​​​​​​​വി​​​​​​​​​​​​ഷ​​​​​​​​​​​​നി​​​​​​​​​​​​ല്‍​നി​​​​​​​​​​​​ന്നു വി​​​​​​​​​​​​ജ​​​​​​​​​​​​യി​​​​​​​​​​​​ച്ച വി. ​​​​​​​​​​​​പ്രി​​​​​​​​​​​​യ​​​​​​​​​​​​ദ​​​​​​​​​​​​ര്‍​ശി​​​​​​​​​​​​നി സി​​​​​​​​​​​​പി​​​​​​​​​​​​എം വ​​​​​​​​​​​​ര്‍​ക്ക​​​​​​​​​​​​ല ഏ​​​​​​​​​​​​രി​​​​​​​​​​​​യാ ക​​​​​​​​​​​​മ്മി​​​​​​​​​​​​റ്റി അം​​​​​​​​​​​​ഗ​​​​​​​​​​​​മാ​​​​​​​​​​​​ണ്.

കൊ​​​ല്ലം

ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി ച​​​​ട​​​​യ​​​​മം​​​​ഗ​​​​ലം ഡി​​​​വി​​​​ഷ​​​​നി​​​​ല്‍നി​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട ഡോ. ​​​​ആ​​​​ര്‍. ല​​​​താ​​​​ദേ​​​​വി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു. സി​​​പി​​​ഐ​​​യി​​​ലെ മു​​​​ൻ​​​​എം​​​​എ​​​​ൽ​​​​എ​​​​യും മ​​​​ന്ത്രി ജി.​​​​ആ​​​​ർ. അ​​​​നി​​​​ലി​​​​ന്‍റെ ഭാ​​​​ര്യ​​​​യു​​​​മാ​​​​ണ് ല​​​താ​​​ദേ​​​വി. 17 വോ​​​​ട്ടാ​​​​ണ് പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നു ല​​​​ഭി​​​​ച്ച​​​​ത്.

പ​​​​​​ത്ത​​​​​​നം​​​​​​തി​​​​​​ട്ട​​​​​​

ജി​​​​​​ല്ലാ പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്ത്​ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റാ​​​​​​യി കോ​​​​​​ൺ​​​​​​​ഗ്ര​​​​​​സി​​​​​​ലെ ദീ​​​​​​നാ​​​​​​മ്മ റോ​​​​​​യി​​​​​​ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടു. അ​​​​​​ഞ്ചു​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ത്തെ ഇ​​​​​​ട​​​​​​വേ​​​​​​ള​​​​​​യ്ക്കു​​​​​​ശേ​​​​​​ഷം യു​​​​​​ഡി​​​​​​എ​​​​​​ഫ് പ​​​​​​ത്ത​​​​​​നം​​​​​​തി​​​​​​ട്ട ജി​​​​​​ല്ലാ പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്ത് ഭ​​​​​​ര​​​​​​ണം തി​​​​​​രി​​​​​​കെ പി​​​​​​ടി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. പ്ര​​​​​​മാ​​​​​​ടം ജി​​​​​​ല്ലാ പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്ത് മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​ലെ പ്ര​​​​​​തി​​​​​​നി​​​​​​ധി​​​​​​യാ​​​​​​ണ് ദീ​​​​​​നാ​​​​​​മ്മ.

ആ​​​​​​​ല​​​​​​​പ്പു​​​​​​​ഴ​​​​​​​

ജി​​​​​​​ല്ലാ പ​​​​​​​ഞ്ചാ​​​​​​​യ​​​​​​​ത്തി​​​​​​​ന്‍റെ ഒ​​​​​​​മ്പ​​​​​​​താ​​​​​​​മ​​​​​​​ത് പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റാ​​​​​​​യി നൂ​​​​​​​റ​​​​​​​നാ​​​​​​​ട് ഡി​​​​​​​വി​​​​​​​ഷ​​​​​​​ന്‍ അം​​​​​​​ഗം എ. ​​​​​​​മ​​​​​​​ഹേ​​​​​​​ന്ദ്ര​​​​​​​ന്‍ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ടു. 16 വോ​​​​​​​ട്ടു​​​​​​​ക​​​​​​​ളാ​​​​​​​ണ് എ​​​​​​​ല്‍ഡി​​​​​​​എ​​​​​​​ഫി​​​​​​​ലെ എ. ​​​​​​​മ​​​​​​​ഹേ​​​​​​​ന്ദ്ര​​​​​​​ന്‍ നേ​​​​​​​ടി​​​​​​​യ​​​​​​​ത്. എ​​​​​​​തി​​​​​​​ര്‍സ്ഥാ​​​​​​​നാ​​​​​​​ര്‍ഥി പ​​​​​​​ള്ളി​​​​​​​പ്പാ​​​​​​​ട് ഡി​​​​​​​വി​​​​​​​ഷ​​​​​​​നി​​​​​​​ല്‍നി​​​​​​​ന്നു​​​​​​​ള്ള യു​​​​​​​ഡി​​​​​​​എ​​​​​​​ഫി​​​​​​​ന്‍റെ ജോ​​​​​​​ണ്‍ തോ​​​​​​​മ​​​​​​​സ് എ​​​​​​​ട്ടു വോ​​​​​​​ട്ടു​​​​​​​ക​​​​​​​ള്‍ നേ​​​​​​​ടി. ‌

കോ​ട്ട​യം

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി യു​ഡി​എ​ഫി​ലെ കോ​ണ്‍ഗ്ര​സ് അം​ഗം ജോ​ഷി ഫി​ലി​പ്പ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജോ​ഷി ഫി​ലി​പ്പി​ന് 16 വോ​ട്ടും എ​തി​ര്‍ സ്ഥാ​നാ​ര്‍ഥി എ​ല്‍ഡി​എ​ഫി​ലെ പെ​ണ്ണ​മ്മ ജോ​സ​ഫി​നു ഏ​ഴ് വോ​ട്ടും ല​ഭി​ച്ചു. യു​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​രം അ​വ​സാ​ന ഒ​രു വ​ര്‍ഷം കേ​ര​ള കോ​ണ്‍ഗ്ര​സി​നു പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ഭി​ക്കും

ഇ​ടു​ക്കി

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റായി കേ​ര​ള കോ​ണ്‍ഗ്ര​സി​ലെ പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ന്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ര​ണ്ടാം ത​വ​ണ​യാ​ണ് ഷീ​ലാ സ്റ്റീ​ഫ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​കു​ന്ന​ത്. പ്ര​ഥ​മ ജി​ല്ലാ കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. കോ​ട്ട​യം ബി​സി​എം കോ​ള​ജ് ച​രി​ത്ര വി​ഭാ​ഗം മേ​ധാ​വി​യാ​യി​രു​ന്നു.

എ​​​​​​​​​റ​​​​​​​​​ണാ​​​​​​​​​കു​​​​​​​​​ളം

ജി​​​​​​​​​​ല്ലാ പ​​​​​​​​​​ഞ്ചാ​​​​​​​​​​യ​​​​​​​​​​ത്ത് പ്ര​​​​​​​​​​സി​​​​​​​​​​ഡ​​​​​​​​​​ന്‍റ് സ്ഥാ​​​​​​​​​​ന​​​​​​​​​​ത്തേ​​​​​​​​​​ക്ക് കോ​​​​​​​​​​ണ്‍​ഗ്ര​​​​​​​​​​സി​​​​​​​​​​ന്‍റെ കെ.​​​​​​​​​​ജി. രാ​​​​​​​​​​ധാ​​​​​​​​​​കൃ​​​​​​​​​​ഷ്ണ​​​​​​​​​​ന്‍ എ​​​​​​​​​​തി​​​​​​​​​​രി​​​​​​​​​​ല്ലാ​​​​​​​​​​തെ തെ​​​​​​​​​​ര​​​​​​​​​​ഞ്ഞെ​​​​​​​​​​ടു​​​​​​​​​​ക്ക​​​​​​​​​​പ്പെ​​​​​​​​​​ട്ടു. പാ​​​​​​​​​​മ്പാ​​​​​​​​​​ക്കു​​​​​​​​​​ട ഡി​​​​​​​​​​വി​​​​​​​​​​ഷ​​​​​​​​​​നി​​​​​​​​​​ല്‍നി​​​​​​​​​​ന്നു​​​​​​​​​​ള്ള അം​​​​​​​​​​ഗ​​​​​​​​​​മാ​​​​​​​​​​ണ് രാ​​​​​​​​​​ധാ​​​​​​​​​​കൃ​​​​​​​​​​ഷ്ണ​​​​​​​​​​ന്‍. പ്ര​​​​​​​​​​സി​​​​​​​​​​ഡ​​​​​​​​​​ന്‍റ് സ്ഥാ​​​​​​​​​​നം പ​​​​​​​​​​ട്ടി​​​​​​​​​​ക​​​​​​​​​​ജാ​​​​​​​​​​തി സം​​​​​​​​​​വ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​മാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു.

തൃ​​​​​ശൂ​​​​​ർ

ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ന്‍റെ പ​​​​​ന്ത്ര​​​​​ണ്ടാ​​​​​മ​​​​​ത്തെ പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യി സി​​​​​പി​​​​​എ​​​​​മ്മി​​​​​ലെ മേ​​​​​രി തോ​​​​​മ​​​​​സ് സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ ചെ​​​​​യ്തു. ആ​​​​​കെ പോ​​​​​ൾ ചെ​​​​​യ്ത 30 വോ​​​​​ട്ടു​​​​​ക​​​​​ളി​​​​​ൽ 21 വോ​​​​​ട്ടു​​​​​ക​​​​​ളും നേ​​​​​ടി​​​​​യാ​​​​​ണ് മേ​​​​​രി തോ​​​​​മ​​​​​സ് വി​​​​​ജ​​​​​യി​​​​​ച്ച​​​​​ത്. വാ​​​​​ഴാ​​​​​നി ഡി​​​​​വി​​​​​ഷ​​​​​നി​​​​​ൽ​​​​​നി​​​​​ന്നു​​​​​മാ​​​​​ണ് മേ​​​​​രി തോ​​​​​മ​​​​​സ് ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ലേ​​​​​ക്കു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​ത്.

പാ​​​ല​​​ക്കാ​​​ട്

ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി സി​​​പി​​​എ​​​മ്മി​​​ലെ ടി.​​​എം. ശ​​​ശി​​​യെ തെ​​​ര​​​ഞ്ഞ​​​ടു​​​ത്തു. യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി കെ.​​​ജി. എ​​​ല്‍​ദോ​​​യെ തോ​​​ല്പി​​​ച്ചാ​​​ണ് ടി.​​​എം. ശ​​​ശി വി​​​ജ​​​യി​​​യാ​​​യ​​​ത്. ആ​​​ദ്യ​​​മാ​​​യി ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തം​​​ഗ​​​മാ​​​യി തെ​​​ര​​​ഞ്ഞ​​​ടു​​​ക്ക​​​പ്പെ​​​ട്ട ടി.​​​എം. ശ​​​ശി മു​​​ട​​​പ്പ​​​ല്ലൂ​​​ര്‍ തെ​​​ക്കും​​​ചേ​​​രി സ്വ​​​ദേ​​​ശി​​​യാ​​​ണ്. സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റം​​​ഗ​​​വു​​​മാ​​​ണ്.

മ​​​ല​​​പ്പു​​​റം

പ്ര​​​തി​​​പ​​​ക്ഷ​​​മി​​​ല്ലാ​​​ത്ത മ​​​ല​​​പ്പു​​​റം ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്തേ​​​ക്ക് മു​​​സ്‌​​​ലിം ലീ​​​ഗി​​​ന്‍റെ പി.​​​എ. ജ​​​ബ്ബാ​​​ർ ഹാ​​​ജി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് ചു​​​മ​​​ത​​​ല​​​യേ​​​റ്റു. അ​​​രീ​​​ക്കോ​​​ട് ഡി​​​വി​​​ഷ​​​നി​​​ൽനി​​​ന്ന് ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട അം​​​ഗ​​​മാ​​​ണ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട പി.​​​എ. ജ​​​ബ്ബാ​​​ർ ഹാ​​​ജി.

കോ​​​ഴി​​​ക്കോ​​​ട്

ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി യു​​​ഡി​​​എ​​​ഫി​​​ന്‍റെ മി​​​ല്ലി​​​മോ​​​ഹ​​​ന്‍ കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു. എ​​​ല്‍​ഡി​​​എ​​​ഫി​​​ല്‍നി​​​ന്നും പി. ​​​ശാ​​​രു​​​തി​​​യാ​​​ണ് പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്തേ​​​ക്ക് മ​​​ത്സ​​​രി​​​ച്ച​​​ത്. മി​​​ല്ലി മോ​​​ഹ​​​ന് 15വോ​​​ട്ടും ശാ​​​രു​​​തി​​​ക്ക് 13 വോ​​​ട്ടും ല​​​ഭി​​​ച്ചു. കോ​​ഴി​​ക്കോ​​ട്ട് ആ​​​ദ്യ​​​മാ​​​യാ​​​ണ് ജി​​​ല്ലാ​​​ പ​​​ഞ്ചാ​​​യ​​​ത്ത് ഭ​​​ര​​​ണം യു​​​ഡി​​​എ​​​ഫി​​​ന്‍റെ കൈ​​​ക​​​ളി​​​ല്‍ എ​​​ത്തു​​​ന്ന​​​ത്.

വ​​​യ​​​നാ​​​ട്

ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി കോ​​​ണ്‍​ഗ്ര​​​സി​​​ലെ ച​​​ന്ദ്രി​​​ക കൃ​​​ഷ്ണ​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ വൈ​​​ത്തി​​​രി ഡി​​​വി​​​ഷ​​​ൻ അം​​​ഗ​​​മാ​​​ണ്. കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​യ ക​​​ൽ​​​പ്പ​​​റ്റ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​യാ​​​ണ്.

ക​​​​​​​​​​​ണ്ണൂ​​​​​​​​​​​ർ

ജി​​​​​​​​​​​ല്ലാ പ​​​​​​​​​​​ഞ്ചാ​​​​​​​​​​​യ​​​​​​​​​​​ത്ത് പ്ര​​​​​​​​​​​സി​​​​​​​​​​​ഡ​​​​​​​​​​​ന്‍റാ​​​​​​​​​​​യി സി​​​​​​​​​​​പി​​​​​​​​​​​എ​​​​​​​​​​​മ്മി​​​​​​​​​​​ലെ അ​​​​​​​​​​​ഡ്വ. ബി​​​​​​​​​​​നോ​​​​​​​​​​​യ് കു​​​​​​​​​​​ര്യ​​​​​​​​​​​ന്‍ ചു​​​​​​​​​​​മ​​​​​​​​​​​ത​​​​​​​​​​​ല​​​​​​​​​​​യേ​​​​​​​​​​​റ്റു. ബി​​​​​​​​​​​നോ​​​​​​​​​​​യ് കു​​​​​​​​​​​ര്യ​​​​​​​​​​​ന് പ​​​​​​​​​​​തി​​​​​​​​​​​നെ​​​​​​​​​​​ട്ടും യു​​​​​​​​​​​ഡി​​​​​​​​​​​എ​​​​​​​​​​​ഫ് സ്ഥാ​​​​​​​​​​​നാ​​​​​​​​​​​ർ​​​​​​​​​​​ഥി ജോ​​​​​​​​​​​ർ​​​​​​​​​​​ജ് ജോ​​​​​​​​​​​സ​​​​​​​​​​​ഫി​​​​​​​​​​​ന് ഏ​​​​​​​​​​​ഴും വോ​​​​​​​​​​​ട്ടു​​​​​​​​​​​ക​​​​​​​​​​​ൾ ല​​​​​​​​​​​ഭി​​​​​​​​​​​ച്ചു.

കാ​​​​​​​​​സ​​​​​​​​​ർ​​​​​​​​​ഗോ​​​​​​​​​ഡ്

ജി​​​​​​​​​ല്ലാ പ​​​​​​​​​ഞ്ചാ​​​​​​​​​യ​​​​​​​​​ത്ത് പ്ര​​​​​​​​​സി​​​​​​​​​ഡ​​​​​​​​​ന്‍റാ​​​​​​​​​യി സി​​​​​​​​​പി​​​​​​​​​എ​​​​​​​​​മ്മി​​​​​​​​​ലെ സാ​​​​​​​​​ബു ഏ​​​​​​​​​ബ്ര​​​​​​​​​ഹാം ചു​​​​​​​​​മ​​​​​​​​​ത​​​​​​​​​ല​​​​​​​​​യേ​​​​​​​​​റ്റു. സാ​​​​​​​​​ബു ഏ​​​​​​​​​ബ്ര​​​​​​​​​ഹാ​​​​​​​​​മി​​​​​​​​​ന് ഒ​​​​​​​​​മ്പ​​​​​​​​​തും യു​​​​​​​​​ഡി​​​​​​​​​എ​​​​​​​​​ഫി​​​​​​​​​നു വേ​​​​​​​​​ണ്ടി മ​​​​​​​​​ത്സ​​​​​​​​​രി​​​​​​​​​ച്ച കോ​​​​​​​​​ൺ​​​​​​​​​ഗ്ര​​​​​​​​​സി​​​​​​​​​ലെ ജെ.​​​​​​​​​എ​​​​​​​​​സ്. സോ​​​​​​​​​മ​​​​​​​​​ശേ​​​​​​​​​ഖ​​​​​​​​​ര​​​​​​​​​യ്ക്ക് ഏ​​​​​​​​​ഴും വോ​​​​​​​​​ട്ടു​​​​​​​​​ക​​​​​​​​​ൾ ല​​​​​​​​​ഭി​​​​​​​​​ച്ചു.

Tags : Local body election district panchayats New leadership

Recent News

Up