x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മ​ര​ണം; കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി, 5000 രൂ​പ വീ​തം കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് പി​താ​വ്


Published: February 19, 2026 03:19 PM IST | Updated: February 19, 2026 03:19 PM IST

തി​രു​വ​ന​ന്ത​പു​രം: പ്ര​സ​വ​ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​വ​ജാ​ത​ശി​ശു മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് വി​ദ​ഗ്ധ സ​മി​തി. കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തി. ഡോ. ​ബി​ന്ദു സു​ന്ദ​ർ ര​ണ്ടു​ത​വ​ണ 5000 രൂ​പ വീ​തം കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് കു​ഞ്ഞി​ന്‍റെ പി​താ​വ് ബി​നി​ൽ മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി നെ​ടു​മ​ങ്ങാ​ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യാ​ണ് മൊ​ഴി എ​ടു​ത്ത​ത്.

ഇ​ന്നു​ത​ന്നെ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഡോ. ​ബി​ന്ദു സു​ന്ദ​ര്‍ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന ബി​നി​ലി​ന്‍റെ മൊ​ഴി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ളും കു​ഞ്ഞി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്നു​ണ്ട്. ചി​കി​ത്സാ പി​ഴ​വാ​ണോ മ​റ്റെ​ന്തെ​ങ്കി​ലും ആ​രോ​ഗ്യ പ്ര​ശ്‌​ന​മാ​ണോ കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് പൂ​ർ​ണ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​തി​ന് ശേ​ഷം മ​റ്റ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ബി​ന്ദു സു​ന്ദ​ർ എ​ന്ന ഡോ​ക്ട​റി​ന്‍റെ പേ​രി​ൽ വ​രു​ന്ന ആ​ദ്യ​ത്തെ പ​രാ​തി​യ​ല്ല ഇ​തെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​വ​ർ​ക്കെ​തി​രെ ഡി​എം​ഒ​യ്ക്കും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നു​മ​ട​ക്കം മു​മ്പും പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​കേ​സു​ക​ളും അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Tags : Newborn baby dies Nedumangad District Hospital statements parents recorded bribe

Recent News

Up