x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അടുത്ത വർഷ പുസ്തകം ഇപ്പോഴേ; ശിവൻകുട്ടിയുടെ തുഗ്ലക്ക് പരിഷ്കാരമെന്ന് ചെന്നിത്തല

ആലപ്പുഴ ബ്യൂറോ
Published: February 13, 2026 11:23 AM IST | Updated: February 13, 2026 11:23 AM IST

ആലപ്പുഴ: സ്‌കൂളുകൾ തുറക്കും മുമ്പ് അടുത്ത അധ്യയന വർഷത്തെ പാഠപുസ്‌തകങ്ങൾ വിതരണം ചെയ്യാനൊരുങ്ങുന്ന വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാഠപുസ്‌തകം നേരത്തെ വിതരണം ചെയ്യുന്നത് തുഗ്ലക്ക് പരിഷ്കാരമാണെന്നും അടുത്ത ക്ലാസിലേക്കു കുട്ടികൾ ജയിക്കുമോ എന്ന് അറിയായതെയാണോ പുസ്‌തകം എത്തിക്കുന്നത് എന്നുമാണ് ചെന്നിത്തല ചോദിക്കുന്നത്.

പുസ്‌തകം നേരത്തെ അടിക്കുന്നത് ഭരണ നേട്ടമാണോയെന്നും കേരളത്തിൽ നേരത്തെയും പുസ്‌തകങ്ങൾ കൊടുത്തിട്ടില്ലേ? ആദ്യമായിട്ടാണോ പുസ്‌തകം കൊടുക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. അടുത്ത അധ്യയനവർഷത്തെ പാഠപുസ്‌തകങ്ങൾ തയാറായെന്നും ഫെബ്രുവരി രണ്ടാം വാരത്തിൽ പാഠപുസ്‌തകങ്ങളുടെ വിതരണം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരുന്നു. ഇതിനെയാണ് ചെന്നിത്തല വിമർശിച്ചത്.

Tags : Chennithala Sivankutty decision books

Recent News

Up