മലപ്പുറം: നാമനിർദേശ പത്രിക സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് യുവാവ് പഞ്ചായത്ത് ഓഫീസിന് താഴിട്ട് പൂട്ടി. കൊടിഞ്ഞി സ്വദേശിയായ യുവാവാണ് നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടിയത്.
വെള്ളിയാഴ്ചയാണ് ഇയാൾ നാമനിർദേശ പത്രിക സമർപ്പിക്കാൻ പഞ്ചായത്തിൽ എത്തിയത്. എന്നാൽ സമയം വൈകിയതിനെ തുടർന്ന് പത്രിക സ്വീകരിച്ചിരുന്നില്ല.
ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാർ എത്തിയപ്പോഴാണ് ഓഫീസിലെ ഗേറ്റ് വേറൊരു താഴിട്ട് പൂട്ടിയതായി കണ്ടത്.
പിന്നീട് ഉദ്യോഗസ്ഥർ ലോക്കർ പൊളിച്ചാണ് അകത്ത് കയറിയത്. തുടർന്ന് ജോലി ആരംഭിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Tags : Nomination papers not received Youth locks Panchayat office Malappuram