x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഡൽഹി യാത്ര റദ്ദാക്കി


Published: February 21, 2026 11:43 PM IST | Updated: February 21, 2026 11:43 PM IST

മലപ്പുറം: സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കിടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ കാണാനായുള്ള മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഡൽഹി യാത്ര റദ്ദാക്കി. രാഹുൽ ഗാന്ധിയുമായി ചര്‍ച്ച നടത്തുന്നതിനായാണ് കുഞ്ഞാലിക്കുട്ടി ഞായറാഴ്ച ഡൽഹി യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ രാഹുൽ ഗാന്ധി കേരളത്തിൽ എത്തുന്ന സാഹചര്യത്തിലാണ് ഡൽഹി യാത്ര അവസാന നിമിഷം റദ്ദാക്കിയത്.

ഫെബ്രുവരി 25ന് രാഹുൽ ഗാന്ധി കേരളത്തിലെത്തുമ്പോള്‍ കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തും. വയനാട് ഉരുള്‍പൊട്ടൽ പുനരധിവാസ പദ്ധതിയിൽ കോണ്‍ഗ്രസ് നിര്‍മിച്ചു നൽകുന്ന വീടിന്‍റെ തറക്കല്ലിടുന്നതിനായാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നത്. ഇതിനിടെ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനാണ് തീരുമാനം.

കോണ്‍ഗ്രസുമായുള്ള സീറ്റ് കൈമാറ്റത്തിന്‍റെ വേഗം കൂട്ടി സ്ഥാനാർഥി പ്രഖ്യാപനവും കഴിവതും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നാണ് ലീഗിന്‍റെ നിലപാട്.

Tags : p.k. kunhalikutty Delhi trip Muslim League

Recent News

Up