x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ന്ന​ണി വി​പു​ലീ​ക​ര​ണം; പി.​വി.​അ​ൻ​വ​റും സി.​കെ. ജാ​നു​വും യു​ഡി​എ​ഫി​ൽ


Published: December 22, 2025 02:26 PM IST | Updated: December 22, 2025 02:38 PM IST

കൊ​ച്ചി: യു​ഡി​എ​ഫ് മു​ന്ന​ണി വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പി.​വി.​അ​ൻ​വ​റി​നെ​യും സി.​കെ.​ജാ​നു​വി​നെ​യും വി​ഷ്ണു​പു​രം ച​ന്ദ്ര​ശേ​ഖ​റി​നെ​യും യു​ഡി​എ​ഫി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ഇ​വ​രെ അ​സോ​സി​യേ​റ്റ് അം​ഗ​ങ്ങ​ളാ​ക്കാ​ൻ കൊ​ച്ചി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി.

നേ​ര​ത്തെ ത​ന്നെ മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​കാ​ന്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച് ഇ​വ​ർ ക​ത്ത് ന​ൽ​കി​യി​രു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​നി​ല​പാ​ട് പ​റ​യ​ട്ടെ​യെ​ന്നും യോ​ഗം വ്യ​ക്ത​മാ​ക്കി. അ​ങ്ങോ​ട്ട് പോ​യി ച​ര്‍​ച്ച​യി​ല്ല.

വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ര​ത്തെ ഒ​രു​ങ്ങാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് യു​ഡി​എ​ഫ്. സീ​റ്റ് വി​ഭ​ജ​നം നേ​ര​ത്തെ തീ​ർ​ക്കും. ജ​നു​വ​രി​യി​ൽ സീ​റ്റ് വി​ഭ​ജ​നം തീ​ർ​ക്കാ​ൻ യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യ​ത്തി​ലെ പ്ര​തീ​ക്ഷ​യി​ല്‍ മു​ന്നോ​ട്ട് പോ​കാ​നാ​ണ് യു​ഡി​എ​ഫി​ന്‍റെ തീ​രു​മാ​നം. വി​ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളെ ക​ള​ത്തി​ലി​റ​ക്കാ​നാ​ണ് യു​ഡി​എ​ഫി​ന്‍റെ തീ​രു​മാ​നം.

Tags : udf p.v.anwar c.k.janu

Recent News

Up