x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​നൂ​രി​ലെ വ​ടി​വാ​ള്‍ ആ​ക്ര​മ​ണം; അ​ഞ്ച് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ൽ


Published: December 15, 2025 10:34 AM IST | Updated: December 15, 2025 10:34 AM IST

ക​ണ്ണൂ​ര്‍: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ലി​ന് പി​ന്നാ​ലെ ക​ണ്ണൂ​ർ പാ​നൂ​രി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ൽ. പാ​റാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​മ​ൽ, ശ്രീ​ജു, ജീ​വ​ൻ, റെ​നീ​ഷ്, സ​ച്ചി​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

ശ​നി​യാ​ഴ്‌​ച വൈ​കു​ന്നേ​രം പാ​നൂ​രി​ൽ യു​ഡി​എ​ഫി​ന്‍റെ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ത്തി​ന് നേ​രെ വ​ടി​വാ​ളു​മാ​യി സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ൽ ക​യ​റി​യ ഇ​വ​ർ വ​ടി​വാ​ളു വീ​ശു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

അ​തേ​മ​യം രാ​മ​ന്ത​ളി​യി​ൽ ഗാ​ന്ധി പ്ര​തി​മ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ലും പ​യ്യ​ന്നൂ​രി​ൽ യു​ഡി​എ​ഫ് ഓ​ഫീ​സി​നു​നേ​രെ അ​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യി​ട്ടി​ല്ല. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യി പ​യ്യ​ന്നൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു.

Tags : local body election result panoor attack police case arrest

Recent News

Up