കണ്ണൂർ: പോലീസിനു നേരെ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് വി.കെ.നിഷാദിന്റെ പരോൾ നീട്ടി നൽകി. ഈ മാസം 11 വരെയാണ് പരോൾ നീട്ടിയത്.
ശിക്ഷ റദ്ദാക്കണമെന്ന ഹർജി ഒമ്പതിന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പരോൾ നീട്ടി നൽകിയത്. പയ്യന്നൂർ നഗരസഭയിലേക്ക് ജയിലിൽ കിടന്ന് മത്സരിച്ച് ജയിച്ച നിഷാദ് ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല.
ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പോലീസിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ഇയാളെ ശിക്ഷിച്ചത്.
Tags : parole extended v.k.nishad cpm leader