കൊച്ചി: ബാഗിൽ ബോംബുണ്ടെന്ന് ‘തമാശ' പറഞ്ഞ യാത്രക്കാരൻ അറസ്റ്റിലായി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെയാണ് യാത്രക്കാരന് ബോംബുണ്ടെന്ന് പറഞ്ഞത്.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ ബംഗളൂരു സ്വദേശി ശ്രീധർ (59) ആണ് സുരക്ഷാ വിഭാഗത്തിന്റെ പരിശോധനക്കിടെ ബോംബ് പരാമർശത്തിൽ പിടിയിലായത്.
സുരക്ഷാ വിഭാഗത്തിന്റെ പരാതിയെ തുടർന്ന് നെടുമ്പാശേരി പോലീസ് സ്ഥലത്തെത്തി ശ്രീധറിനെ അറസ്റ്റ് ചെയ്തു. പരിശോധയിൽ ബാഗിനുള്ളിൽ സംശയാസ്പദമായി ഒന്നുമില്ലാത്തതിനെതുടർന്ന് ജാമ്യം നൽകി ഇയാളെ പോലീസ് വിട്ടയച്ചു.
Tags : Passenger arrested joking bomb in bag