x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലി​ഫ്റ്റി​ൽ 42 മ​ണി​ക്കൂ​ർ രോ​ഗി കു​ടു​ങ്ങി​യ സം​ഭ​വം; അ​ഞ്ചു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം


Published: January 5, 2026 11:47 PM IST | Updated: January 5, 2026 11:47 PM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ലി​​​​ഫ്റ്റി​​​​ൽ 42 മ​​​​ണി​​​​ക്കൂ​​​​ർ രോ​​​​ഗി കു​​​​ടു​​​​ങ്ങി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ഞ്ചു ല​​​​ക്ഷം രൂ​​​​പ സ​​​​ർ​​​​ക്കാ​​​​ർ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണ്‍ ജ​​​​സ്റ്റീ​​​​സ് അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ തോ​​​​മ​​​​സ് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

പോ​​​​ങ്ങും​​​​മൂ​​​​ട് സ്വ​​​​ദേ​​​​ശി ര​​​​വീ​​​​ന്ദ്ര​​​​ൻ നാ​​​​യ​​​​ർ​​​​ക്ക് ര​​​​ണ്ടു​​​​മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ൽ​​​​ക​​​​ണം. അ​​​​തി​​​​നു​​​​ശേ​​​​ഷം ഈ ​​​​തു​​​​ക ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ക​​​​ളി​​​​ൽനി​​​​ന്നും നി​​​​യ​​​​മാ​​​​നു​​​​സൃ​​​​തം ഈ​​​​ടാ​​​​ക്കാം. ലി​​​​ഫ്റ്റി​​​​ന്‍റെ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന ക​​​​ന്പ​​​​നി​​​​ക്കു വീ​​​​ഴ്ച സം​​​​ഭ​​​​വി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ നി​​​​യ​​​​മാ​​​​നു​​​​സൃ​​​​തം ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള സ്വാ​​​​ത​​​​ന്ത്ര്യം സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​​ണ്ട്. ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ൽ​​​​കി​​​​യ ശേ​​​​ഷം ന​​​​ട​​​​പ​​​​ടി റി​​​​പ്പോ​​​​ർ​​​​ട്ട് ക​​​​മ്മീ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം.

ര​​​​വീ​​​​ന്ദ്ര​​​​ൻ നാ​​​​യ​​​​ർ​​​​ക്കു ലി​​​​ഫ്റ്റി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള ശാ​​​​രീ​​​​രി​​​​ക, മാ​​​​ന​​​​സി​​​​ക ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ൾ​​​​ക്കു സാ​​​​ധ്യ​​​​മാ​​​​യ എ​​​​ല്ലാ ചി​​​​കി​​​​ത്സ​​​​യും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി സൂ​​​​പ്ര​​​​ണ്ട് സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ന​​​​ൽ​​​​ക​​​​ണം. ക്ലി​​​​നി​​​​ക്ക​​​​ൽ സൈ​​​​ക്കോ​​​​ള​​​​ജി​​​​സ്റ്റി​​​​ന്‍റെ സേ​​​​വ​​​​നം ആ​​​​വ​​​​ശ്യ​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​തും ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ജ​​​​സ്റ്റീ​​​​സ് അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ തോ​​​​മ​​​​സ് ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​ഞ്ഞു.

ര​​​​വീ​​​​ന്ദ്ര​​​​ൻ നാ​​​​യ​​​​ർ ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ജൂ​​​​ലൈ 13ന് ​​​​രാ​​​​വി​​​​ലെ 11.15 മു​​​​ത​​​​ൽ ജൂ​​​​ലൈ 15 രാ​​​​വി​​​​ലെ ആ​​​​റു വ​​​​രെ ലി​​​​ഫ്റ്റി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യെ​​​​ന്ന വ​​​​സ്തു​​​​ത​​​​യി​​​​ൽ എ​​​​തി​​​​ർ​​​​ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്ക് ത​​​​ർ​​​​ക്ക​​​​മി​​​​ല്ലെ​​​​ന്ന് ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​ഞ്ഞു. ത​​​​ക​​​​രാ​​​​റി​​​​ലാ​​​​യ ലി​​​​ഫ്റ്റ് ലോ​​​​ക്ക് ചെ​​​​യ്യു​​​​ക​​​​യോ സൂ​​​​ച​​​​നാ​​​​ബോ​​​​ർ​​​​ഡ് സ്ഥാ​​​​പി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്തി​​​​രു​​​​ന്നി​​​​ല്ല.

രാ​​​​വി​​​​ലെ 10 മു​​​​ത​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചു വ​​​​രെ​​​​യെ​​​​ങ്കി​​​​ലും ലി​​​​ഫ്റ്റ് ഓ​​​​പ്പ​​​​റേ​​​​റ്റ​​​​റെ നി​​​​യ​​​​മി​​​​ക്കാ​​​​നു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​നു​​​​ണ്ട്. അ​​​​തു പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ല്ല. ഈ ​​​​ലി​​​​ഫ്റ്റ് അ​​​​ടി​​​​ക്ക​​​​ടി ത​​​​ക​​​​രാ​​​​റി​​​​ലാ​​​​വു​​​​ന്ന​​​​തും ന​​​​ന്നാ​​​​ക്കി​​​​യാ​​​​ൽ വീ​​​​ണ്ടും ത​​​​ക​​​​രാ​​​​റി​​​​ലാ​​​​വു​​​​ന്ന​​​​തും പ​​​​തി​​​​വാ​​​​ണെ​​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലു​​​​ണ്ട്. അ​​​​പ്പോ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ജാ​​​​ഗ്ര​​​​ത കാ​​​​ണി​​​​ക്കേ​​​​ണ്ട​​​​താ​​​​യി​​​​രു​​​​ന്നു. ദി​​​​വ​​​​സ​​​​വും ആ​​​​യി​​​​ര​​​​ക​​​​ണ​​​​ക്കി​​​​നു രോ​​​​ഗി​​​​ക​​​​ളെ​​​​ത്തു​​​​ന്ന മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ ഇ​​​​ത്ത​​​​രം ഒ​​​​രു സം​​​​ഭ​​​​വം ന​​​​ട​​​​ന്ന​​​​ത് ഗൗ​​​​ര​​​​വ​​​​ത്തോ​​​​ടെ ക​​​​മ്മീ​​​​ഷ​​​​ൻ കാ​​​​ണു​​​​ന്നു.

ര​​​​വീ​​​​ന്ദ്ര​​​​ൻ നാ​​​​യ​​​​രു​​​​ടെ ജീ​​​​വ​​​​ൻ ത​​​​ന്നെ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​വു​​​​മാ​​​​യി​​​​രു​​​​ന്നു. ഭാ​​​​ഗ്യം കൊ​​​​ണ്ടു മാ​​​​ത്ര​​​​മാ​​​​ണ് അ​​​​ദ്ദേ​​​​ഹം ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത്. ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്ത് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ കൃ​​​​ത്യ​​​​വി​​​​ലോ​​​​പ​​​​വും വീ​​​​ഴ്ച​​​​യും ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്.

ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ല​​​​ഭി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം ന്യാ​​​​യ​​​​മാ​​​​ണെ​​​​ന്നും രോ​​​​ഗി മ​​​​രി​​​​ക്കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത വ​​​​രെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം പോ​​​​ലെ സ്റ്റേ​​​​റ്റി​​​​നും ബാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​ഞ്ഞു. ​​​പ​​​​ത്ര​​​​വാ​​​​ർ​​​​ത്ത​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ സ്വ​​​​മേ​​​​ധ​​​​യാ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത കേ​​​​സി​​​​നു പു​​​​റ​​​​മെ ര​​​​വീ​​​​ന്ദ്ര​​​​ൻ നാ​​​​യ​​​​രും പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

Tags : Patient trapped compensation Ravindran Nair lift

Recent News

Up