x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​യ്യ​ന്നൂ​ർ ഫ​ണ്ട് വി​വാ​ദം: കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സ​ണ്ണി ജോ​സ​ഫ്


Published: January 25, 2026 06:57 AM IST | Updated: January 25, 2026 06:57 AM IST

ക​ണ്ണൂ​ർ: ര​ക്ത​സാ​ക്ഷി​ക​ളു​ടെ ഫ​ണ്ട് പോ​ലും അ​പ​ഹ​രി​ക്കു​ന്ന നേ​താ​ക്ക​ന്മാ​രെ സം​ര​ക്ഷി​ക്കു​ന്ന പാ​ർ​ട്ടി​യാ​യി സി​പി​എം മാ​റി​യെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ​യും ജി​ല്ല​യി​ൽ ന​ട​ന്ന സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടി​നെ​ക്കു​റി​ച്ച് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ക​ണ്ണൂ​രി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ‍​ശ്യ​പ്പെ​ട്ടു.
വെ​ളി​പ്പെ​ടു​ത്ത​ൽ ത​ള്ളി​ക്ക​ള​ഞ്ഞ് പ്ര​സ്താ​വ​ന ഇ​റ​ക്കി​യി​ട്ടോ നേ​ര​ത്തെ ച​ർ​ച്ച ചെ​യ്ത​തെ​ന്നു പ​റ​ഞ്ഞി​ട്ടോ കാ​ര്യ​മി​ല്ല. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ വെ​ളി​പ്പെ​ടു​ത്ത​ൽ മ​ഞ്ഞു​മ​ല​യു​ടെ ഒ​ര​റ്റം മാ​ത്ര​മാ​ണ്.
ജ​ന​ങ്ങ​ളി​ൽ​നി​ന്നു പി​രി​ച്ച ര​ക്ത​സാ​ക്ഷി ഫ​ണ്ടാ​യ​തി​നാ​ലാ​ണ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു പ​റ​യു​ന്ന​ത്.
വ​യ​നാ​ട് ഫ​ണ്ടി​ൽ നി​ന്നു പ​ണം ന​ഷ്‌​ട​പ്പെ​ട്ടി​ട്ടി​ല്ല. കെ‌​പി‌​സി​സി അ​ധ്യ​ക്ഷ​ന്‍റെ പേ​രി​ലാ​ണ് ഫ​ണ്ടു​ള്ള​ത്. അ​തി​നു കൃ​ത്യ​മാ​യ ക​ണ​ക്കു​ണ്ടെ​ന്നും ഭൂ​മി​യു​ടെ രേ​ഖ​യും കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ പേ​രി​ലാ​ണെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

Tags : Payyannur Fund dispute Sunny Joseph case to be registered

Recent News

Up