x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീര്‍ഥയാത്ര തീര്‍ത്തും ദുരിതം: റെയില്‍വേക്ക് പിഴയിട്ട് കോടതി


Published: November 4, 2025 11:33 PM IST | Updated: November 4, 2025 11:33 PM IST

കൊ​​ച്ചി: തീ​​ര്‍ഥാ​​ട​​ന​​കേ​​ന്ദ്ര​​ങ്ങ​​ള്‍ കോ​​ര്‍ത്തി​​ണ​​ക്കി​​യു​​ള്ള റെ​​യി​​ല്‍വേ​​യു​​ടെ യാ​​ത്ര ദു​​രി​​ത​​പൂ​​ര്‍ണ​​മാ​​ണെ​​ന്ന പ​​രാ​​തി​​യി​​ൽ തീ​​ര്‍ഥാ​​ട​​ക​​ന് റെ​​യി​​ല്‍വേ ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ല്‍ക​​ണ​​മെ​​ന്നു ജി​​ല്ല ഉ​​പ​​ഭോ​​ക്തൃ​​ത​​ര്‍ക്ക പ​​രി​​ഹാ​​ര കോ​​ട​​തി.

എ​​റ​​ണാ​​കു​​ളം മ​​ര​​ട് സ്വ​​ദേ​​ശി കെ.​​ബി. സു​​രേ​​ഷ്ബാ​​ബു സ​​തേ​​ണ്‍ റെ​​യി​​ല്‍വേ, ഐ​​ആ​​ര്‍സി​​ടി​​സി എ​​ന്നി​​വ​​ര്‍ക്കെ​​തി​​രേ സ​​മ​​ര്‍പ്പി​​ച്ച പ​​രാ​​തി​​യി​​ലാ​​ണ് ഉ​​ത്ത​​ര​​വ്. തീ​​ര്‍ഥാ​​ട​​ക​​ന് നേ​​രി​​ട്ട് ന​​ഷ്ട​​ങ്ങ​​ള്‍ക്കും അ​​സൗ​​ക​​ര്യ​​ങ്ങ​​ള്‍ക്കും റെ​​യി​​ല്‍വേ 73,500 രൂ​​പ ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ല്‍കാ​​നാ​​ണു കോ​​ട​​തി ഉ​​ത്ത​​ര​​വ്.

2022 ഡി​​സം​​ബ​​റി​​ല്‍ കൊ​​ച്ചു​​വേ​​ളി​​യി​​ല്‍നി​​ന്നു പു​​റ​​പ്പെ​​ട്ട് പു​​രി, വാ​​ര​​ാണ​​സി, ഗ​​യ, കൊണാ​​ര്‍ക്ക് തു​​ട​​ങ്ങി​​യ എ​​ട്ട് തീ​​ര്‍ഥാ​​ട​​ന കേ​​ന്ദ്ര​​ങ്ങ​​ള്‍ സ​​ന്ദ​​ര്‍ശി​​ച്ച് 11 ദി​​വ​​സം കൊ​​ണ്ട് മ​​ട​​ങ്ങി​​വ​​രു​​മെ​​ന്നു പ​​ര​​സ്യം ചെ​​യ്ത് തീ​​ര്‍ഥാ​​ട​​ക​​രെ പ​​ങ്കെ​​ടു​​പ്പി​​ച്ചു ന​​ട​​ത്തി​​യ യാ​​ത്ര​​യി​​ല്‍ ആ​​ദ്യാ​​വ​​സാ​​നം നേ​​രി​​ട്ട അ​​സൗ​​ക​​ര്യ​​ങ്ങ​​ളും ന​​ഷ്ട​​ങ്ങ​​ളും ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണു പ​​രാ​​തി​​ക്കാ​​ര​​ന്‍ കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്.


11 ദി​​വ​​സ​​ത്തെ യാ​​ത്ര 20,500 രൂ​​പ​​യ്ക്ക് വാ​​ഗ്ദാ​​നം ചെ​​യ്ത ശേ​​ഷം ഒ​​മ്പ​​തു ദി​​വ​​സ​​ത്തെ യാ​​ത്ര​​യാ​​ക്കി ചു​​രു​​ക്കി. 2022 ഡി​​സം​​ബ​​ര്‍ പ​​ത്തി​​ന് രാ​​വി​​ലെ കൊ​​ച്ചു​​വേ​​ളി​​യി​​ല്‍നി​​ന്ന് ആ​​രം​​ഭി​​ക്കേ​​ണ്ടി​​യി​​രു​​ന്ന യാ​​ത്ര റെ​​യി​​ല്‍വേ​​യു​​ടെ ഓ​​പ്പ​​റേ​​ഷ​​ണ​​ല്‍ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ കാ​​ര​​ണം എ​​റ​​ണാ​​കു​​ളം ജം​​ഗ്ഷ​​ന്‍ റെ​​യി​​ല്‍വേ സ്റ്റേ​​ഷ​​നി​​ല്‍നി​​ന്ന് ഉ​​ച്ച​​യ്ക്കു ശേ​​ഷ​​മാ​​യി പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചി​​രു​​ന്നു.

എ​​ന്നാ​​ല്‍, ചെ​​ന്നൈ​​യി​​ല്‍ ഉ​​ണ്ടാ​​യ ചു​​ഴ​​ലി​​ക്കാ​​റ്റ് കാ​​ര​​ണം ട്രെ​​യി​​ന്‍ യാ​​ത്ര ഒ​​രു ദി​​വ​​സ​​ത്തി​​ല​​ധി​​കം വൈ​​കി​​യാ​​ണു പു​​റ​​പ്പെ​​ട്ട​​ത്. ട്രെ​​യി​​ന്‍ പു​​റ​​പ്പെ​​ടു​​ന്ന സ​​മ​​യം മാ​​റ്റി​​യ​​തി​​നെ​​ക്കു​​റി​​ച്ച് യാ​​ത്ര​​ക്കാ​​രെ യ​​ഥാ​​സ​​മ​​യം അ​​റി​​യി​​ക്കു​​ന്ന​​തി​​ല്‍ ഐ​​ആ​​ര്‍സി​​ടി​​സി​​ക്ക് വീ​​ഴ്ച പ​​റ്റി. സ​​മ​​യ​​മാ​​റ്റം സം​​ബ​​ന്ധി​​ച്ച് യാ​​ത്ര​​ക്കാ​​ര്‍ക്കു മു​​ന്‍കൂ​​ട്ടി അ​​റി​​യി​​പ്പ് ന​​ല്‍കി​​യി​​രു​​ന്നു എ​​ന്ന് തെ​​ളി​​യി​​ക്കാ​​ന്‍ എ​​തി​​ര്‍ക​​ക്ഷി​​ക​​ള്‍ യാ​​തൊ​​രു രേ​​ഖ​​യും ഹാ​​ജ​​രാ​​ക്കി​​യി​​ല്ല.

ട്രെ​​യി​​ന്‍ വൈ​​കി​​യെ​​ത്തി​​യ​​പ്പോ​​ള്‍ യാ​​ത്ര​​ക്കാ​​ര്‍ തി​​ര​​ക്കി​​ട്ട് ക​​യ​​റി​​യ​​തി​​നാ​​ല്‍ ട്രെ​​യി​​ന്‍ ശ​​രി​​യാ​​യ രീ​​തി​​യി​​ല്‍ വൃ​​ത്തി​​യാ​​ക്കാ​​ന്‍ സ​​മ​​യം ല​​ഭി​​ച്ചി​​ല്ല എ​​ന്നും എ​​തി​​ര്‍ക​​ക്ഷി​​ക​​ള്‍ത​​ന്നെ സ​​മ്മ​​തി​​ച്ചു. എ​​ത്തി​​ച്ചേ​​ര്‍ന്ന സ്ഥ​​ല​​ങ്ങ​​ളി​​ല്‍ സൗ​​ക​​ര്യ​​പ്ര​​ദ​​മാ​​യ സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ള്‍ ഒ​​രു​​ക്കു​​ന്ന​​തി​​ല​​ട​​ക്കം ഗു​​രു​​ത​​ര വീ​​ഴ്ച സം​​ഭ​​വി​​ച്ച​​താ​​യും യാ​​ത്ര​​ക്കാ​​ര്‍ക്കു ര​​ണ്ട് മ​​ണി​​ക്കൂ​​റോ​​ളം ബ​​സി​​നു​​ള്ളി​​ല്‍ ക​​ഴി​​യേ​​ണ്ടി വ​​ന്ന​​താ​​യും ഡി.​​ബി. ബി​​നു അ​​ധ്യ​​ക്ഷ​​നും വൈ​​ക്കം രാ​​മ​​ച​​ന്ദ്ര​​ന്‍, ടി.​​എ​​ന്‍. ശ്രീ​​വി​​ദ്യ എ​​ന്നി​​വ​​ര്‍ അം​​ഗ​​ങ്ങ​​ളു​​മാ​​യ ബെ​​ഞ്ച് വി​​ല​​യി​​രു​​ത്തി.

പ​​രാ​​തി​​ക്കാ​​ര​​നി​​ല്‍നി​​ന്നു തീ​​ര്‍ഥ​​യാ​​ത്ര​​യ്ക്കാ​​യി ഈ​​ടാ​​ക്കി​​യ 20,500 രൂ​​പ റെ​​യി​​ല്‍വേ തി​​രി​​കെ ന​​ല്‍ക​​ണം. കൂ​​ടാ​​തെ പ​​രാ​​തി​​ക്കാ​​ര​​നു​​ണ്ടാ​​യ വി​​വി​​ധ ന​​ഷ്ട​​ങ്ങ​​ള്‍ക്ക് 50,000 രൂ​​പ​​യും കോ​​ട​​തി ചെ​​ല​​വി​​ന​​ത്തി​​ല്‍ 3000 രൂ​​പ​​യും 45 ദി​​വ​​സ​​ത്തി​​ന​​കം ന​​ല്‍ക​​ണ​​മെ​​ന്ന് കോ​​ട​​തി ഉ​​ത്ത​​ര​​വ് ന​​ല്‍കി.

Tags : Court fine railway Railway

Recent News

Up