x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

5698 കാര്‍ഷിക പമ്പ്‌സെറ്റുകള്‍കൂടി സോളാര്‍ ആക്കാന്‍ പദ്ധതി


Published: January 19, 2026 01:26 AM IST | Updated: January 19, 2026 01:26 AM IST

കോ​​ഴി​​ക്കോ​​ട്: വൈ​​ദ്യു​​തി ഉ​​പ​​ഭോ​​ഗം കു​​റ​​ച്ച് സൗ​​രോ​​ര്‍ജം കൂ​​ടു​​ത​​ലാ​​യി ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്താ​​നു​​ള്ള ന​​യ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി 14 ജി​​ല്ല​​ക​​ളി​​ലാ​​യി 5,689 കാ​​ര്‍ഷി​​ക പ​​മ്പ് സെ​​റ്റു​​ക​​ള്‍ സോ​​ളാ​​ര്‍ ആ​​ക്കാ​​നു​​ള്ള പ​​ദ്ധ​​തി​​യു​​മാ​​യി സ​​ര്‍ക്കാ​​ര്‍. കേ​​ന്ദ്ര പു​​ന​​രു​​പ​​യോ​​ഗ ഊ​​ര്‍ജ മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ പി​​എം കു​​സും പ​​ദ്ധ​​തി​​യി​​ല്‍പ്പെ​​ടു​​ത്തി​​യാ​​ണു പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. ന​​ബാ​​ര്‍ഡി​​ന്‍റെ സാ​​മ്പ​​ത്തി​​ക സ​​ഹാ​​യ​​ത്തോ​​ടെ​​യു​​ള്ള പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കാ​​ന്‍ സം​​സ്ഥാ​​ന സ​​ര്‍ക്കാ​​ര്‍ അ​​നു​​മ​​തി ന​​ല്‍കി.

മൊ​​ത്തം ചെ​​ല​​വി​​ല്‍ 19,289.83 ല​​ക്ഷം രൂ​​പ ന​​ബാ​​ര്‍ഡ് വാ​​യ്പ​​യും ബാ​​ക്കി 679.71 ല​​ക്ഷം രൂ​​പ സം​​സ്ഥാ​​ന വി​​ഹി​​ത​​വു​​മാ​​ണ്.

സം​​സ്ഥാ​​ന വി​​ഹി​​തം അ​​നെ​​ര്‍ട്ടി​​ന്‍റെ സ്വ​​ന്തം ഫ​​ണ്ടി​​ല്‍നി​​ന്നു ക​​ണ്ടെ​​ത്ത​​ണം. അ​​ന​​ര്‍ട്ടി​​നു​​ത​​ന്നെ​​യാ​​ണ് പ​​ദ്ധ​​തി​​യു​​ടെ നി​​ര്‍വ​​ഹ​​ണ ചു​​മ​​ത​​ല. 2028 ഡി​​സം​​ബ​​ര്‍ 31ഓ​​ടെ പ​​മ്പ് സെ​​റ്റു​​ക​​ള്‍ സൗ​​രോ​​ര്‍ജം ഉ​​പ​​യോ​​ഗി​​ച്ചു പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന സം​​വി​​ധാ​​ന​​ത്തി​​ലേ​​ക്കു മാ​​റ്റാ​​നാ​​ണ് ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്.

നി​​ല​​വി​​ലു​​ള്ള ഡീ​​സ​​ല്‍ അ​​ഗ്രി​​ക​​ള്‍ച്ച​​ര്‍ പ​​മ്പു​​ക​​ള്‍, ജ​​ല​​സേ​​ച​​ന സം​​വി​​ധാ​​ന​​ങ്ങ​​ള്‍ എ​​ന്നി​​വ​​യ്ക്ക് പ​​ക​​രം 7.5 എ​​ച്ച്പി വ​​രെ ശേ​​ഷി​​യു​​ള്ള ഒ​​റ്റ​​പ്പെ​​ട്ട സോ​​ളാ​​ര്‍ അ​​ഗ്രി​​ക​​ള്‍ച്ച​​ര്‍ പ​​മ്പു​​ക​​ള്‍ സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന് പി​​എം കു​​സും പ​​ദ്ധ​​തി പ്ര​​കാ​​രം സ​​ബ്‌​​സി​​ഡി ല​​ഭി​​ക്കും.

ചെ​​റു​​കി​​ട നാ​​മ​​മാ​​ത്ര ക​​ര്‍ഷ​​ക​​ര്‍ക്കാ​​ണു മു​​ന്‍ഗ​​ണ​​ന. കാ​​ര്‍ഷി​​ക ആ​​വ​​ശ്യ​​ത്തി​​നു​​പ​​യോ​​ഗി​​ക്കു​​ന്ന വൈ​​ദ്യു​​തി​​ക്കു നി​​ല​​വി​​ല്‍ സ​​ര്‍ക്കാ​​ര്‍ സ​​ബ്‌​​സി​​ഡി ന​​ല്‍കു​​ന്നു​​ണ്ട്. ഘ​​ട്ടം​​ഘ​​ട്ട​​മാ​​യി ജ​​ല​​സേ​​ച​​ന​​ത്തി​​നു​​പ​​യോ​​ഗി​​ക്കു​​ന്ന കാ​​ര്‍ഷി​​ക മോ​​ട്ടോ​​ര്‍ പ​​മ്പ് സെ​​റ്റു​​ക​​ള്‍ സൗ​​രോ​​ര്‍ജം ഉ​​പ​​യോ​​ഗി​​ച്ച് പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന രീ​​തി​​യി​​ലേ​​ക്ക് മാ​​റ്റി​​യാ​​ല്‍ സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വൈ​​ദ്യു​​തി ഉ​​പ​​ഭോ​​ഗ​​ത്തി​​ലും സാ​​മ്പ​​ത്തി​​ക ചെ​​ല​​വി​​ലും കു​​റ​​വു വ​​രു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷ

Tags : agricultural pump sets to solar

Recent News

Up