x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ക്സോ കേ​സി​ലെ പ്ര​തി കോ​ട​തി​യി​ൽ​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു


Published: October 31, 2025 10:13 PM IST | Updated: October 31, 2025 10:13 PM IST

കൊ​ല്ലം: ​പോ​ക്സോ കേ​സി​ലെ ​പ്ര​തി കൊ​ട്ടാ​ര​ക്ക​ര ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​യി​ൽ​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​ള​മാ​ട് ശ്രീ​ജ ഭ​വ​നി​ൽ അ​ബി​ൻ​ദേ​വാ​ണ് മു​ങ്ങി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. 2024ൽ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് അ​ബി​ൻ​ദേ​വ്.

കോ​ട​തി​ക്ക് പി​ന്നി​ലെ പ​ട​വു​ക​ൾ ഇ​റ​ങ്ങി പ്ര​തി പെ​ട്ടെ​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി.

Tags : pocso case accused absconds court

Recent News

Up